പരസഹായത്തിനാളില്ലാതെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൃദ്ധയായ ദേവുവിനും മക്കൾക്കും ആശ്വാസമായി കേരള വനിതാ കമ്മീഷൻ.
ആശുപത്രി സന്ദർശിച്ച വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി എന്നിവർ ദേവുവിനേയും മകൻ മുരുകൻ, ഭാര്യ സുനിത, മകൾ അമ്മു എന്നിവരെ കാണുകയും വിവരങ്ങൾ തിരക്കുകയും ചെയ്തു. വൈകിട്ട് നാലോടെ ആശുപത്രിയിലെത്തിയ അംഗങ്ങൾ ആശുപത്രി അധികൃതരുമായും സംസാരിച്ചു.
പരസഹായത്തിനാരുമില്ലാതെ കഷ്ടപ്പെടുന്ന ഇവരുടെ വാർത്ത രണ്ട് ദിവസം മുമ്പാണ് സോഷ്യൽ മീഡിയയിൽ വന്നത്.
വാർത്ത ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഇതിലിടപെടുകയും അഫിലിയേറ്റഡ് സംഘടനയായ സ്ത്രീ ശക്തിയോട് അന്വേഷിക്കാൻ നിർദേശം നൽകുകയും ചെയ്തു.
ഇവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയ സ്ത്രീശക്തി പ്രവർത്തകർ കുട്ടിക്ക് തുടർ പഠനത്തിനുള്ള സൗകര്യം ഒരുക്കാമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.
0 Comments