മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ ദൃശ്യം മോഡൽ കുഴിച്ചിടിൽ. ഗ്രാമപഞ്ചായത്തിലെ വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് കളത്തൂക്കടവ് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് കുഴിച്ചു മൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മുറ്റം കുഴിച്ചു പ്ലാസ്റ്റിക് കണ്ടെത്തി.

പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റം കുഴിച്ച് പരിശോധന നടത്താൻ സെക്രട്ടറി ഉത്തരവിട്ടത്.. വീടുകളിൽ നിന്നും ശേഖരിച്ച കെട്ടുകണക്കിന് മാലിന്യങ്ങളാണ് കുഴിയിൽ കണ്ടെത്തിയത്. 50 രൂപ വാങ്ങി വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പകരം ആയിട്ടാണ് പഞ്ചായത്ത്‌ അധികാരികളുടെ ഈ കുഴിച്ചിടീൽ. 

പരിശോധനയിൽ പ്ലാസ്റ്റിക്ക്, ചില്ല് കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് കണ്ടെത്തിയത്.മാലിന്യം കുഴിച്ചുമൂടി മണ്ണിട്ട് ഉറപ്പിച്ച നിലയിൽ ആരുന്നു. ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്തു തന്നെ മാലിന്യം കുഴിച്ചു മൂടിയതിൽ പ്രധിഷേധം ശക്തമാവുകയാണ്.കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക്ക് പറഞ്ഞു..

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments