ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് കൊപ്രയിൽ വീട്ടിൽ അലോട്ടി എന്ന് വിളിക്കുന്ന ജെയിസ് മോൻ (30) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോട്ടയം ജില്ലയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കോട്ടയം വെസ്റ്റ്, ഈസ്റ്റ് ഗാന്ധിനഗർ,ഏറ്റുമാനൂർ, മണർകാട്, ആലപ്പുഴ ജില്ലയിലെ വള്ളികുന്നം, തൃശ്ശൂർ ജില്ലയിലെ വിയ്യൂർ എന്നീ സ്റ്റേഷനുകളില്‍ കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദനം, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്.
0 Comments