സുനില്‍ പാലാ
ഇന്നേയ്ക്ക് കൃത്യം ഒരാഴ്ച മുമ്പാണ് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിനി അതുല്യ അടുത്തിടെ പ്രസിദ്ധമായ ആ പാട്ട് പാടിയത്; ''അങ്ങ് വാന കോണില് മിന്നി നിന്നൊരമ്പിളി... അമ്പിളി കലയ്ക്കുള്ളില് ചോര കണ്‍മുയല്‍...''. ഇന്നേയ്ക്ക് ഈ പാട്ട് സമൂഹമാധ്യമത്തില്‍ കണ്ടവരുടെ എണ്ണം ഒരുകോടിയിലേക്ക് അടുക്കുകയാണ്!
വീഡിയോ ഇവിടെ കാണാം👇👇👇👇
കൂട്ടുകാര്‍ക്കിടയില്‍ പിന്‍നിരയില്‍ എഴുന്നേറ്റ് നിന്ന് അതുല്യ പാടിയ ഈ പാട്ട് ലോകം മുഴുവന്‍ പരത്തിയത് സ്‌കൂളിലെ സംഗീത അധ്യാപിക നിമിഷ മുരളിയാണ്. നിമിഷ ടീച്ചര്‍ അതുല്യയുടെ പാട്ട് സ്വന്തം ഫോണില്‍ റിക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുകയായിരുന്നു. ടീച്ചറിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തന്നെ 3.8 മില്യന്‍ ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ ലൈക്കും ചെയ്തു.
അതുല്യയുടെ ഈ പാട്ടിന്റെ അലയൊലി ഈ പാട്ട് എ.ആര്‍.എം. എന്ന സിനിമയില്‍ പാടിയ വൈക്കം വിജയലക്ഷ്മിയുടെ കാതുകളിലുമെത്തി. തന്റെ ശബ്ദം അതേപടി ലഭിച്ച കൊച്ചുഗായികയെ ഇന്ന് കാണാനിരിക്കുകയാണ് വിജയലക്ഷ്മി. അതുല്യയ്ക്കും ടീച്ചര്‍ നിമിഷയ്ക്കും വൈക്കം വിജയലക്ഷ്മിയുടെ ക്ഷണം ലഭിച്ചുകഴിഞ്ഞു.

സംഭവത്തിന്റെ ക്ലൈമാക്‌സ് അവിടെയല്ല. ഇന്നുവരെ സംഗീതം പഠിച്ചിട്ടേയില്ല ഈ പതിമൂന്നുകാരി. എന്നിട്ടും വളരെ മനോഹരമായി പാട്ടുകള്‍ പാടുകയാണ്. നാടന്‍പാട്ടാണ് കൂടുതല്‍ ഇഷ്ടം. ഒറ്റപ്പാട്ടിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയെങ്കിലും അതൊന്നും അതുല്യയെ ബാധിച്ചിട്ടേയില്ല. പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയെ ഇന്ന് നേരിട്ട് കാണാന്‍ കഴിയുമല്ലോ എന്ന സന്തോഷത്തിലാണ് ഈ കൊച്ചുഗായിക.
ഇഷ്ടപ്പെട്ട പാട്ടുകേട്ടാല്‍ എഴുതിയെടുത്ത് പഠിക്കും
സംഗീതം പഠിച്ചിട്ടില്ലെങ്കിലും ഈ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇഷ്ടപ്പെട്ട ഏത് പാട്ടുകേട്ടാലും അത് എഴുതിയെടുത്ത് പഠിച്ചെടുക്കും. അതേപടി പാടാന്‍ ശ്രമിക്കും. വളരെ മനോഹരമായി നാടന്‍പാട്ടുകളും പാടും. മേസ്തിരി പണിക്കാരനായ മധുരവേലി കട്ടപ്പുറത്ത് പ്രശാന്തിന്റെയും മഞ്ജുവിന്റെയും മൂത്തമകളാണ്. സഹോദരി അലേഹ്യ സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ തന്നെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
പാട്ടുകേട്ടപ്പോള്‍ മനസ്സ് നിറഞ്ഞു, ഇത് നാലാളറിയണമെന്ന് തോന്നി
പാട്ടുക്ലാസിന്റെ അവസാനം ഇഷ്ടമുള്ള പാട്ടുകള്‍ പാടാന്‍ കുട്ടികളെ ക്ഷണിച്ചു. അപ്പോഴാണ് ''അങ്ങ് വാന കോണില്'' എന്ന പാട്ട് അതുല്യ പാടിയത്. നല്ല ആലാപനം. കേട്ടപ്പോള്‍ ഇവളുടെ പാട്ട് ലോകം അറിയണമെന്ന് തോന്നി. അങ്ങനെയാണ് ഫോണില്‍ റിക്കോര്‍ഡ് ചെയ്തത് - സംഗീത അധ്യാപിക നിമിഷ മുരളി പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ. മ്യൂസിക് പാസായ നിമിഷ ടീച്ചര്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പ്രമുഖ സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തിയുടെ കീഴില്‍ സംഗീതം അഭ്യസിക്കുന്നു. രണ്ടര വര്‍ഷമായി കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംഗീത അധ്യാപികയാണ്.
പാലാ കുടക്കച്ചിറ സ്വദേശിനിയാണ്. ഐ.ടി. മേഖലയിലുള്ള വിശാഖാണ് ഭര്‍ത്താവ്. ആറുവയസ്സുകാരന്‍ ധ്യാന്‍ ഏക മകന്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments