പഞ്ചഗുസ്തിയിൽ പാലാക്കാർക്കഭിമാനമായി രാജേഷ് പി കൈമൾ. ...


ഹരിയാനയിലെ പഞ്ചകുളയിൽ കഴിഞ്ഞ 12 മുതൽ 15 വരെ നടന്ന ദേശീയ സാംസ്കാരിക ഒന്നാമത് ആധുനിക പൈഥിയൻ മത്സരത്തിൽ പഞ്ചഗുസ്തി മാസ്റ്റേഴ്സ് വിഭാഗത്തിൽ ഇടത് കൈ കൊണ്ടുള്ള മത്സരത്തിൽ സ്വർണവും വലത് കൈ വിഭാഗത്തിൽ വെങ്കലവും നേടി നാടിനഭിമാനമായി.ഒളിംപിക്സ് ആരംഭിക്കുന്നതിന് മുമ്പ് (ഏകദേശം1600 വർഷങ്ങൾക്ക് മുമ്പ് ) ലോക നിലവാരത്തിൽ ഗ്രീസിൽ നടന്നിരുന്ന കായിക മാമാങ്കമായിരുന്നു പൈഥിയൻ ഗെയിംസ് .ആധുനിക പൈഥിയിനായി ഈ വർഷം മുതൽ പുനരാരംഭിച്ചിരിക്കുന്ന മത്സരത്തിലാണ് ഈ സുവർണ നേട്ടം.   


ജില്ലാ - സംസ്ഥാന പഞ്ചഗുസ്തി മത്സരങ്ങളിൽ നിരവധി തവണ മെഡലുകൾ മുമ്പും ഇദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഗോവയിൽ നടന്ന മാസ്റ്റേഴ്സ് ഗെയിംസിൽ 80- 90 Kg വിഭാഗത്തിൽ സ്വർണം ലഭിച്ചതും രാജേഷിനായിരുന്നു. പാലാ നെച്ചിപ്പുഴൂരിൽ പരേതനായ റിട്ട. ട്രഷറി ഓഫീസർ പ്രഭാകര കൈമളുടെയും റിട്ട. BSNL സൂപ്രണ്ട് സുമതിയമ്മയുടെയും മകനാണ് രാജേഷ് പി.കൈമൾ


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments