ഐ.എന്‍.റ്റി.യു.സി. മഹാറാലിയും പൊതുസമ്മേളനവും നാളെ പാലായില്‍.



ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ 3 ന് പാലായില്‍ മഹാറാലി നടത്തും. 
 
കൊട്ടാരമറ്റത്തുനിന്നും ആരംഭിക്കുന്ന മഹാറാലി ടൗണ്‍ ചുറ്റി ളാലം പാലം ജംഗ്ഷന്‍ വഴി കുരിശുപള്ളി ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും. നാളെ വൈകിട്ട് 3 ന് കൊട്ടാരമറ്റത്ത് ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ റാലി ഉദ്ഘാടനം ചെയ്യും. എന്‍. സുരേഷ് അധ്യക്ഷത വഹിക്കും. 
 
നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ഫിലിപ്പ് ജോസഫ് പതാക കൈമാറും. രാജന്‍ കൊല്ലംപറമ്പില്‍ സ്വാഗതം പറയും. ഷോജി ഗോപി, പ്രേംജിത്ത് ഏര്‍ത്തയില്‍, ബിബിന്‍ രാജ്, ജോസുകുട്ടി ജോസഫ്, എല്‍സമ്മ ജോസഫ്, ബീനാ ടോമി, ലാലി സണ്ണി, തോമസുകുട്ടി നെച്ചിക്കാട്ട്, വി.സി. പ്രിന്‍സ്, മായാ രാഹുല്‍, ലിസിക്കുട്ടി മാത്യു, പി.കെ. മോഹനകുമാര്‍, ഹരിദാസ് അടമത്ര, ആല്‍ബിന്‍ ഇടമനശ്ശേരി, നിബിന്‍ ജോസ്, ഷൈന്‍ പാറയില്‍, പി.എസ്. രാജപ്പന്‍, പ്രിന്‍സ് ഓടയ്ക്കല്‍, ബെന്നി മറ്റം, ഷാജി ആന്റണി എന്നിവര്‍ പ്രസംഗിക്കും.
 


4.30ന് കുരിശുപള്ളി ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജോസഫ് വാഴക്കന്‍ മുഖ്യപ്രഭാഷണം നടത്തും. ടോമി കല്ലാനി അവാര്‍ഡ് വിതരണം ചെയ്യും. 

 
ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം, ഏ.കെ. ചന്ദ്രമോഹന്‍, ജോയി സ്‌കറിയ, രാമപുരം സി.റ്റി. രാജന്‍, എന്‍. സുരേഷ്, മോളി പീറ്റര്‍, പ്രൊഫ. സതീഷ് ചൊള്ളാനി, ആര്‍. പ്രേംജി, സന്തോഷ് മണര്‍കാട്, മറിയാമ്മ ഫെര്‍ണാണ്ടസ്, സണ്ണി മുണ്ടനാട്ട്, ആര്‍. ശ്രീകല, അനുപമ വിശ്വനാഥ്, ആനി ബിജോയി, ഹാരിഷ് എബ്രാഹം തുടങ്ങിയവര്‍ പ്രസംഗിക്കും. രാജന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിക്കും. ആര്‍. സജീവ് സ്വാഗതവും ടോണി തൈപ്പറമ്പില്‍ നന്ദിയും പറയും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments