കാപ്പാ ചുമത്തി നാടുകടത്തി.


നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. വൈക്കം തലയാഴം തോട്ടകം ഭാഗത്ത് മണ്ണമ്പള്ളിൽ വീട്ടിൽ  ഹരികൃഷ്ണൻ (30) , കുമരകം തിരുവാർപ്പ് പാലക്കശേരി ഭാഗത്ത് കുറയൻകേരിൽ വീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് (32) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ  നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.


 ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹരികൃഷ്ണനെ  ഒരു വർഷത്തേക്കും, ശ്രീജിത്തിനെ ആറു മാസത്തേക്കുമാണ്  ജില്ലയിൽ നിന്നും പുറത്താക്കിയത്. 


ഹരികൃഷ്ണന് വൈക്കം സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ  തുടങ്ങിയ ക്രിമിനൽ കേസുകളും, ശ്രീജിത്തിന് കുമരകം സ്റ്റേഷനിൽ അടിപിടി, കൊലപാതക ശ്രമം, കവർച്ച  തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments