ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രവും പരിസരവും ശുചീകരിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍



മൈലക്കൊമ്പ്  സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ ബിഎഡ് വിദ്യാര്‍ത്ഥികള്‍ ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രവും പരിസരവും ശുചീകരിച്ചു. ബിഎഡ് പ്രോഗ്രാം എക്സ്റ്റന്‍ഷന്‍ ആക്ടിവിറ്റിയുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ മേഘ വര്‍ഗീസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 


മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് കോനുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ ഒറോപ്ലാക്കല്‍, വിദ്യാര്‍ത്ഥി പ്രതിനിധി ദിയ കെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങള്‍, തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments