പളനിയില്‍ നടന്ന അഗ്നിമഹായാഗത്തില്‍ ഇടപ്പാടി ക്ഷേത്രം മേല്‍ശാന്തി സനീഷ് വൈക്കവും.
ലയണ്‍ മയൂരാ റോയല്‍ കിംങ്ഡം എന്ന സംഘടനയുടെ നേതൃത്വത്തില്‍ പളനി മുരുക ക്ഷേത്രത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ അഗ്നി മഹായാഗത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം പേരാണ് പങ്കെടുത്തത്. കോട്ടയം ജില്ലയിലെ മുരുക ക്ഷേത്രത്തില്‍ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു വൈക്കം സനീഷ് ശാന്തി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
ഭാരതത്തെ ലോകഗുരുവായി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് അഗ്നിമഹായാഗം സംഘടിപ്പിച്ചതെന്ന് സനീഷ് ശാന്തികള്‍ പറഞ്ഞു. ലയണ്‍ മയൂരാ റോയല്‍ കിംങ്ഡം ക്യാപ്റ്റന്‍ രജിത്ത് ജി.യുടെ നേതൃത്വത്തിലാണ് യാഗം നടന്നത്. ഇതിന് മുന്നോടിയായി ലയണ്‍ മയൂരാ റോയല്‍ കിംങ്ഡത്തിന്റെ കൊടി എഴുപത് അടി ഉയരത്തില്‍ ഉയര്‍ത്തി. മഹായാഗത്തിന് ശേഷം കാര്‍ത്തിക ദീപവുമേന്തി പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും പളനിമലയെ മഹാഗിരിയായി വലംവച്ചു. യാഗത്തിന് പത്മശ്രീ മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നു.
കൊല്ലം തുളസി, സുനില്‍ദാസ് സ്വാമികള്‍ മുതലമട, എ.ഡി.ജി.പി. അജിത്കുമാര്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ മഹായാഗത്തില്‍ നേരിട്ട് പങ്കെടുത്തു. കോട്ടയം ജില്ലയില്‍ നിന്ന് കടുത്തുരുത്തി ആനക്കുഴി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ രതീഷ് ശാന്തിയും തലയോലപ്പറമ്പ് വടകര സ്വദേശി അനൂപ് ശാന്തിയും യാഗത്തില്‍ സംബന്ധിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments