പത്രവായനയുടെ അഭാവം വിദ്യാഭ്യാസ നിലവാരത്തെ സാരമായി ബാധിക്കുന്നുണ്ടന്ന് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ . പാഠ്യപദ്ധതിയിൽ പത്രവായനയുടെ പ്രസക്തി എന്ന വിഷയത്തിൽ നടത്തിയ സെമിനാറിലാണ് ഈ അഭിപ്രായം ഉയർന്നത്.
ജനുവരി 26 ന് കോഴിക്കോട്ട് നടക്കുന്ന പത്ര ഏജൻ്റുമാരുടെ സംസ്ഥാന സമ്മേളനത്തി ൻ്റെ ഭാഗമായാണ് സെമിനാർ നടന്നത്. പാoപുസ്തകത്തിനപ്പുറം വിദ്യാർത്ഥിക ൾക്ക് ലഭിക്കേണ്ട പൊതുവായ അറിവുകൾ സ്വായത്തമാക്കാനുളള മികച്ച വഴിയാണ് പ്രതിദിനമുള്ള പത്ര വായന. ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസ്സിലാക്കി അപഗ്രഥിക്കുക യും സ്വന്തം ആശയങ്ങളും അഭിപ്രായങ്ങ ളും നിലപാടുകളും രൂപപ്പെടുത്താനും പത്ര വായന അനിവാര്യമാണ്.
വിദ്യാർത്ഥികളിലെ മാതൃഭാഷാപരമായ പരിജ്ഞാനവും പദസമ്പത്തും വർദ്ധിപ്പി ക്കാനാകുന്നത് പത്രവായനയിലൂടെയാണ്. പത്രവായനയും അപഗ്രഥനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റിയുള്ള പരിഷ്കരണം ഉണ്ടാകണം. യു.പി തലം മുതൽ ഹൈസ്കൂൾ തലം വരെ പത്രവാ യനക്കും അനുബന്ധ ചർച്ചകൾക്കും നിരീക്ഷണങ്ങൾക്കും മിനിമം മാർക്ക് നൽകുന്ന രീതി നടപ്പിലാക്കിയാൽ പുതുതലമുറയെ വായനയിലേക്ക് തിരിച്ച് കൊണ്ടുവരാനാകുമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉദ്ഘാടനം ചെയ്തു. പത്ര മാധ്യമങ്ങളുമായി ബന്ധപ്പെട്ട പഠനത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ വടക്കാഞ്ചേരി എൻ.എസ്.എസ് കോളേജ് കൊമേഴ്സ് വിഭാഗം അസി. പ്രൊഫ. ഡോ: സനേഷ് ചോലക്കാട് പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി.പി അബ്ദുൽ വഹാബ് മോഡറേറ്ററായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ, ട്രഷറർ അജീഷ് കൈവേലി പ്രസംഗിച്ചു. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
0 Comments