ഭരണങ്ങാനത്ത് സ്കൂൾ ബസ് ഇടിച്ച് തമിഴ്നാട് സ്വദേശിയായ വൃദ്ധൻ മരണമടഞ്ഞു.... അണ്ണാച്ചി രാജു എന്നറിയപ്പെട്ടിരുന്ന ഭൂമിരാജ് ആണ് മരിച്ചത്.
ഭരണങ്ങാനം ടൗണില്‍ ആയിരുന്നു അപകടം. സ്‌കൂള്‍ ബസ് ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. വൃദ്ധന്‍ തൽക്ഷണം മരിച്ചു. ചൂണ്ടച്ചേരിയിലേയ്ക്ക് തിരിയുന്ന ജംഗ്ഷനിലാണ് ഇന്ന് വൈകിട്ട് അപകടമുണ്ടായത്. വർഷങ്ങളായി ഭരണങ്ങാനത്ത് താമസക്കാരനായ കൂലിപ്പണിക്കാൻ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ഭൂമിരാജാണ് (78) ആണ് മരിച്ചത്.
ടൗണിലെ ഹോട്ടലില്‍ ചായ കുടിച്ച് പുറത്തിറങ്ങിയ ഭൂമിരാജ് റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടമുണ്ടായത്. ചൂണ്ടച്ചേരി സാന്‍ജോസ് സ്‌കൂളിലെ ബസിടിച്ചാണ് അപകടം. മൃതദേഹം മേരിഗിരി ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോഡില്‍പരന്നൊഴുകിയ രക്തം കഴുകിനീക്കി.
0 Comments