വിശുദ്ധ തോമാശ്ലീഹായുടെ പാദ സ്പർശത്താൽ ധന്യമായ ചേർപ്പുങ്കൽ ഫൊറോന പള്ളിയുടെ സ്ഥാനനിർണയം ചെയ്യപ്പെട്ട കുമ്മണ്ണൂർ മൂന്നുപീടിക കടവിൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്മാരകത്തിന് അനുബന്ധമായി നിർമ്മിച്ചിരിക്കുന്ന കപ്പേളയുടെ വെഞ്ചിരിപ്പ് കർമ്മം നാളെ (ഡിസംബർ 31) പാലാ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. വൈകിട്ട് 5:30ന് വികാരി ഫാ ജോസഫ് പാനാമ്പുഴ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.
സഹവികാരിമാരായ ഫാ. സെബാസ്റ്റ്യൻ പേണ്ടാനം,, സെബാസ്റ്റ്യൻഫാ. തോമസ്.പരിയാരത് തുടങ്ങിയവർ സഹകാർമ്മികർ ആകും. കൈകാരന്മാരായ സെബാസ്റ്റ്യൻ ചാമക്കാലയിൽ, സണ്ണി പൂത്തോട്ടാൽ, ബെന്നി പുളിയൻമാക്കൽ , സോണി കോയിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. കേരളത്തിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായ എംഎസ് ബിൽഡേഴ്സ് ആണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്
0 Comments