അറുപതിനായിരം മുൻഗണന കർഡുകൾ ഉടൻ വിതരണം ചെയ്യും -മന്ത്രി ജി ആർ അനിൽ........ നവീകരിച്ച മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു


അറുപതിനായിരം മുൻഗണന കർഡുകൾ ഉടൻ വിതരണം ചെയ്യും -മന്ത്രി ജി ആർ അനിൽ........ നവീകരിച്ച മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു

 ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി അറുപതിനായിരം മുൻഗണന കർഡുകൾ ഉടൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ സിവിൽസപ്ലൈ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. 139 ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എല്ലാവരുടെയും വീട്ടിൽ എത്തിച്ചു നൽകുന്നതിനുള്ള തുടക്കം കുറിച്ചു. രോഗികളായി റേഷൻ വാങ്ങാൻ ഷോപ്പിൽ വരാൻ കഴിയാത്തവർക്ക് ഓട്ടോറിക്ഷ ഡ്രൈവർ മാരുടെ സഹായത്തോടെ വീട്ടിൽ എത്തിച്ചു നൽകാൻനുള്ള പദ്ധതി നടപ്പിലാക്കിയാതായും ജി ആർ അനിൽ അറിയിച്ചു. മുൻഗണന കർഡുകളുടെ മസ്റ്ററിങ് കൂടുതൽ വേഗത്തിലാക്കാൻ ജന പ്രതിനിധി കളുടെസഹായം മന്ത്രി അഭ്യർത്ഥിച്ചു.  റേഷൻ കടകൾ അനുവദിക്കുന്നതിനുള്ള മാന ദണ്ഡങ്ങൾ അനുസരിച്ച് അനുവദിക്കും ഇതിനു പുറമെ റേഷൻ കടയിലെ ജീവനക്കാർക്ക് കടകൾ അനുവദിക്കുന്നത്തിനുള്ള മുൻഗണനയെ  സംബന്ധിച്ചു യൂണിയൻ പ്രതിനിധികളുമായി ചർച്ചകൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. 


പാലായിൽ നവീകരിച്ച മീനച്ചിൽ  താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി ജി ആർ അനിൽ. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു.അഡ്വ ഫ്രാൻസിസ് ജോർജ് എം പി മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിങ് കൺട്രോളർ സി വി മോഹൻ കുമാർ സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ, സംഘാടക  സമിതി ചെയർമാൻ  ബാബു കെ ജോർജ്, കൗൺസിലർ ബിജി ജോജോ, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ,


 കേരള കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്‌, എൻ സി പി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ, ജനത ദൾ ജില്ല ജനറൽ സെക്രട്ടറി കെ എസ്‌ രമേശ്‌ ബാബു, കേരള കോൺഗ്രസ്സ് ( ബി )നേതാവ്  സതീഷ് ബാബു,  സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്,    ബിജെപി മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ജനധിപത്യ കേരള കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ വി എൽ സെബാസ്റ്റ്യൻ, ജില്ല സപ്ലൈ ഓഫീസർ ഷൈനി പി കെ,സപ്ലൈ ഓഫീസർ സംഘടക സമിതി ജനറൽ കൺവീനർ സജിനി ബി, കൺവീനർമാരായ സേവ്യർ ജെയിംസ്, കെ പി സുധീർ, കെ കെ ഗിരീഷ്‌ എന്നിവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments