പ്രമുഖ മൃദംഗവിദ്വാന്‍ തലനാട് മനു കേരളം കണ്ട അതുല്യ കലാപ്രതിഭയാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു...കേരളത്തിലും പുറത്തും ഇദ്ദേഹത്തിന്റെ മൃദംഗവാദനത്തിന് കാതോര്‍ത്ത് ഇന്ന് ആയിരക്കണക്കിന് ആസ്വാദകരുണ്ടെന്നും എം.എല്‍.എ. ചൂണ്ടിക്കാട്ടി.



പ്രമുഖ മൃദംഗവിദ്വാന്‍ തലനാട് മനു കേരളം കണ്ട അതുല്യ കലാപ്രതിഭയാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. കേരളത്തിലും പുറത്തും ഇദ്ദേഹത്തിന്റെ മൃദംഗവാദനത്തിന് കാതോര്‍ത്ത് ഇന്ന് ആയിരക്കണക്കിന് ആസ്വാദകരുണ്ടെന്നും എം.എല്‍.എ. ചൂണ്ടിക്കാട്ടി. 

മൃദംഗവിദ്വാന്‍ തലനാട് മനുവിന്റെ ഷഷ്ട്യബ്ദപൂര്‍ത്തിയാഘോഷത്തിന് തിരിതെളിച്ച് സംസാരിക്കുകയായിരുന്നു മാണി സി. കാപ്പന്‍. തലനാട് മനുവിന്റെ ശിഷ്യര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ''മനുനാദം @ 60'' പരിപാടി നഗരത്തിന് ഹൃദ്യാനുഭവമായി. തന്റെ ഗുരുക്കന്‍മാരായ യശ്ശഃശരീരരായ തോമസ് തീക്കോയിക്കും മാവേലിക്കര വേലിക്കുട്ടി നായര്‍ക്കും തലനാട് മനു ഗുരുസ്മരണ അര്‍പ്പിച്ചപ്പോള്‍ മനുവിന്റെ ശിഷ്യന്‍മാര്‍ ചേര്‍ന്ന് ദക്ഷിണയായി മൃദംഗലയവിന്യാസമാണ് അര്‍പ്പിച്ചത്. 


1964 നവംബര്‍ 22 ന് തലനാട് നെല്ലിയേക്കുന്നേല്‍ എന്‍.ഡി. മാത്യു - ഏലിക്കുട്ടി ദമ്പതികളുടെ അഞ്ചാമത്തെ മകനായി പിറന്ന തലനാട് മനു കഴിഞ്ഞ നാല്പ്പത് വര്‍ഷമായി സംഗീതവേദിയിലുണ്ട്. 

ഇന്ന്  മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ നെല്ലായി കെ. വിശ്വനാഥന്‍ വയലിന്‍ കച്ചേരി അവതരിപ്പിച്ചപ്പോള്‍ തലനാട് മനുവും ശിഷ്യരായ എം.ആര്‍. മധു ആറ്റിങ്ങല്‍, എന്‍.എച്ച്.പി. രാജരാജന്‍ നഗര്‍കോവില്‍, ബി. അര്‍ജുന്‍ പാലാ, തലനാട് പ്രതീഷ്, സുബിന്‍ തിടനാട് എന്നിവര്‍ പക്കമേളമൊരുക്കി.

 മാണി സി. കാപ്പന്‍ എം.എല്‍.എ. ഒന്നര മണിക്കൂറോളം ഈ കച്ചേരി ആസ്വദിച്ചു. തുടര്‍ന്ന് പ്രൊഫ. പാറശ്ശാല രവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മനുനാദം @ 60 സമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  ഫാ. തോമസ് വെടിക്കുന്നേല്‍, രോഹിണിഭായി ഉണ്ണികൃഷ്ണന്‍, പൊന്‍കുന്നം രാമചന്ദ്രന്‍, വി. തങ്കപ്പന്‍, ശ്രീജിത്ത് നമ്പൂതിരി, ജയന്തന്‍ നമ്പൂതിരി, ലാല്‍ പുളിക്കക്കണ്ടം, കണ്ണന്‍ ശ്രീകൃഷ്ണവിലാസം, കയ്യൂര്‍ സുരേന്ദ്രന്‍, ഫാ. കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍, വൈക്കം പി.എസ്. വേണുഗോപാല്‍, കടനാട് വി.കെ. ഗോപി, മുല്ലക്കര സുഗുണന്‍, സുനില്‍ കുമാര്‍,  ഗൗതം മഹേഷ്, ജോജി വലിയവീട്ടില്‍, ജ്ഞാനവിനയകര്‍ അയ്യമ്പാറവിള കൃഷ്ണന്‍, കെ.ബി. അനീഷ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തലനാട് മനു സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഗീതാര്‍ച്ചന നടന്നു. ടൗണ്‍ഹാള്‍ നിറയെ കലാസ്വാദകര്‍ പരിപാടിക്കായി എത്തിയിരുന്നു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments