മദർ സുപ്പീരിയർ അമല വീണ്ടും മാതൃകയാകുന്നു


 കെഎസ്ഇബി ബോർഡ് പാലായിൽ നടത്തിയ ജനകീയ വിചാരണ സദസ്സിൽ  ഏറെ ജനശ്രദ്ധ ആകർഷിച്ച  പാലാ മൊണാസ്ട്രി വാർഡിലെ  എസ് ഡി കോൺവെന്റ് മദർ സുപ്പീരിയർ  സിസ്റ്റർ അമല അറക്കൽ  വീണ്ടും ജനശ്രദ്ധ പിടിച്ചു പറ്റി... കോൺവെന്റിന്റെ ഒരു വശത്തോട് ചേർന്ന്  മാർത്തോമാ ചർച്ച് റോഡിൽ ജോസ് ജംഗ്ഷനു അടുത്തായി ഏറെ നാളായി നാട്ടുകാർക്കും പരിസര നിവാസികൾക്കും ഭീഷണിയും പാരിസ്ഥിതിക പ്രശ്നങ്ങൾ
 ഉണ്ടാക്കുന്നതും ട്രാൻസ്ഫോർമർ, ഇലവൻ കെ വി ലൈനുകൾ എന്നിവയാൽ  ചുറ്റപ്പെട്ടു സ്ഥിതി ചെയ്യുന്നതുമായ ഒരു വൻ മഹാഗണി മരമാണ് സിസ്റ്റർ അമലയുടെ നിർദ്ദേശപ്രകാരം ഇന്നലെ ഞായറാഴ്ച മുറിച്ച് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്... 



ഏറെ നാളായി അപകട ഭീഷണിയിലായിരുന്ന ഈ മരം, മാർത്തോമാ ചർച്ച് റോഡ് റെസിഡന്റ് അസോസിയേഷന്റെ അഭ്യർത്ഥനയെ മാനിച്ചാണ് നീക്കം ചെയ്തിട്ടുള്ളത്... സിസ്റ്റർ അമല എസ് ഡി കോൺവെന്റിന്റെ മദർസുപ്പീരിയർ ആയി സമീപകാലത്താണ് ചാർജ് എടുത്തിട്ടുള്ളത്...


 ചാവറ പബ്ലിക് സ്കൂളിലേക്കുള്ള പ്രവേശന കവാടമായതിനാൽ ഇതിലെ ദിവസേന നൂറുകണക്കിന് വാഹനങ്ങളും കുട്ടികളുമാണ് സഞ്ചരിക്കുന്നത്... ലൈൻ ടച്ചിങ് മൂലം സ്പാർക്കിംഗ്, ഫ്യൂസ് എരിച്ചിൽ, സ്ഫോടനം എന്നിവ പതിവ് കാഴ്ചകൾ തന്നെയായിരുന്നു... വർഷത്തിൽ രണ്ട് പ്രാവശ്യത്തോളം  ഇല പൊഴിക്കുന്ന മരം ആയതിനാൽ  റോഡിൽ അടിഞ്ഞുകൂടിയിരിക്കുന്ന  ഇലകളിൽ തെന്നി  ഒന്ന് രണ്ട് സ്കൂട്ടർ അപകടങ്ങളും  നടന്നിട്ടുണ്ട് എന്ന് സെക്രട്ടറി ബിജോയ് മണർകാട്ടു അറിയിച്ചു... റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ ഈ ആവശ്യം കഴിഞ്ഞ ദിവസം  മദറിനെ അറിയിക്കുകയും, ഉടൻ തന്നെ അവർ കെ.എസ്.ഇബി അധികൃതരുമായി ബന്ധപ്പെടുകയും പ്രശ്നങ്ങൾക്ക് പരിഹാര നടപടികൾ ഉണ്ടാക്കുകയും  ചെയ്തെന്ന് എം സി.ആർ.എ പ്രസിഡന്റ് ബാബു ഐക്കരകുന്നേൽ അറിയിച്ചു...



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments