കൊല്ലപ്പള്ളി-മേലുകാവ് റോഡിലെ അറ്റകുറ്റപ്പണി വെറും പ്രഹസനം... ചതിക്കുഴികള്‍ മൂടിയില്ല, ഇത് കൊടുംചതി...


സുനില്‍ പാലാ

കുഴികളോടും അവഗണനയോ..? കൊല്ലപ്പള്ളി- മേലുകാവ് പി.ഡബ്ല്യു.ഡി. റോഡിലെ നിരവധി ചതിക്കുഴികളെക്കുറിച്ച് ''യെസ് വാര്‍ത്ത'' അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കുറെ കുഴികള്‍ അധികാരികള്‍ നന്നാക്കിയെങ്കിലും മറ്റ് പല കുഴികളും ഇപ്പോഴും യഥാവിധി അവശേഷിക്കുകയാണ്. ബാക്കി കുഴികള്‍ ആര് നികത്തും...? പൊതുജനം ചോദിക്കുന്നു.

ഒരാഴ്ച മുമ്പ് കുറെ കുഴികള്‍ അറ്റകുറ്റപണികള്‍ നടത്തി മൂടിയിരുന്നു. എന്നാല്‍ ഏതാനും കുഴികള്‍ 'അവഗണിക്കപ്പെട്ടു'. ഈ കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിന് ഇന്നും അറുതിയില്ല.

കൊടുമ്പിടി ജംഗ്ഷനിലെ വളവില്‍ കുഴികളില്‍ നിന്ന് കുഴികളിലേക്കുള്ള യാത്രയാണ്. വാഹനമൊന്ന് വെട്ടിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. കൊടുമ്പിടി റേഷന്‍ കടക്കുമുന്നിലെ കുഴികളുടെ അവസ്ഥയും അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ ഈ കുഴികളില്‍ വീണ് അപകടത്തില്‍പെടുന്നത് പതിവാണ്. 


കഴിഞ്ഞ ദിവസം റേഷന്‍ കടയ്ക്കുമുമ്പിലെ കുഴികളില്‍ ചാടാതെ വെട്ടിച്ച ബൈക്കുകള്‍ കൂട്ടിയിടിച്ച്  രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേ സ്ഥലത്ത് ആഴ്ചകള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണ് മറിഞ്ഞ് മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

നിരവധി ബസുകളും മറ്റ് വാഹനങ്ങളുമൊക്കെ പോകുന്ന വഴിയോടാണ് അധികാരികളുടെ ഈ അവഗണന. പലതവണ അപകടങ്ങള്‍ ഉണ്ടാകുകയും ജനരോഷം ഉയരുകയും ചെയ്തതോടെ കുറച്ച് കുഴികള്‍ മാത്രം മൂടി ബന്ധപ്പെട്ട അധികാരികള്‍ തടിതപ്പുകയായിരുന്നുവെന്നാണ് ആക്ഷേപം.

അടിയന്തിരമായി കുഴികള്‍ നികത്തണം


അടുത്ത നാളില്‍ മൂടിയ കുഴികള്‍ പലതും വീണ്ടും പഴയ അവസ്ഥയിലേക്കു തന്നെ മാറിക്കൊണ്ടിരിക്കുന്നു. അടിയന്തരമായി മുഴുവന്‍ കുഴികളും നികത്തി അപകടം ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാലാ നിയോജക മണ്ഡലം സെക്രട്ടറി സിബി പാണ്ടിയാംമാക്കല്‍ അധികാരികള്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments