ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ വെള്ളാവൂര്‍ സ്വദേശി പ്രദീപിനാണ് നെഞ്ചുവേദനയുണ്ടായത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കോട്ടയം ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനില്‍ വച്ചാണ് സംഭവം.
0 Comments