റസിഡൻസ് അസോസിയേഷനുകളുടെ മഹാസമ്മേളനം കോട്ടയത്ത് നാളെ


ജില്ലയിലെ റസിഡൻസ് അസോസിയേഷനുകളുടെ കുടുംബ സംഗമവും പുതുവത്സരാഘോഷവും സ്നേഹവിരുന്നും നാളെ ചൊവ്വാഴ്ച 31ന് 10ന് കോടിമത സിഎഎ ഗാർഡനിൽ നടത്തും. കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്ന  250 -ഓളം റസിഡൻസ് വെൽഫെയർ അസോസിയേഷനിൽ നിന്നുള്ള  പ്രതിനിധികൾ ആയിരിക്കും നാളെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്... സമ്മേളനം ശ്രീ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യുന്നതും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തുന്നതും ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ വി ബിന്ദു, കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ജോൺ വി ശാമുവേൽ, പോലീസ് മേധാവി ഷാഹൂൽ  ഹമീദ് തുടങ്ങി നിരവധി സാമൂഹ്യ സാംസ്കാരിക നേതാക്കന്മാർ, ജനപാലകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും... 


ജില്ലയിൽ ഏറ്റവും നന്നായി പ്രവർത്തിച്ചുവരുന്ന  റസിഡൻസ് അസോസിയേഷനുകളിൽ നിന്നും  തെരഞ്ഞെടുക്കപ്പെടുന്ന ഒരു റസിഡൻസ് അസോസിയേഷന് പ്രത്യേക പുരസ്കാരവും ക്യാഷ് അവാർഡും നൽകുന്നതായിരിക്കും.. കുടുംബ സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കൊടിമത  റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്  ജോൺ സി ആന്റണി നിർവഹിക്കും... കുടുംബാംഗങ്ങൾക്കായി പ്രത്യേക കലാകായിക പരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടത്തുന്നതുമാണ്.. ജോൺസി ആന്റണി ചെയർമാൻ, വി കൃഷ്ണമൂർത്തി കൺവീനർ, ബിജോയ് മണർകാട്ടു ജോയിന്റ് കൺവീനർ,ബിനു കുര്യൻ ദേവലോകം, റോബർട്ട് പിറവം, ഗീത എസ് പിള്ള കറുകച്ചാൽ എന്നിവരു ൾപ്പെടെയുള്ള 15-അംഗ സ്വാഗതസംഘമാണ്  ഈ പ്രോഗ്രാമിന്റെ ചുക്കാൻ പിടിക്കുന്നത്..



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments