മീനച്ചിൽ ഗ്രാമപഞ്ചായത്ത് അധികാരികൾ പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് പഞ്ചായത്ത് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് മീനച്ചിൽ പഞ്ചായത്തിലെ ഫെഡറേഷൻ ഓഫ് ദി ഡിഫറൻഷ്യലി ഏബിൾഡ് (എഫ്ഡിഎ ) സംഘടനാ നേതാക്കൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച സമരം ആരംഭിക്കും...
മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാരായ വനിതകളും പുരുഷന്മാരും കൂടി നടത്തുന്ന ഗ്രാമസഹായി സ്വയം സഹായ സംഘം കഴിഞ്ഞ 10 മാസക്കാലമായി ളാലം ബ്ലോക്കിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു പോരുന്നതാണ്.
വീഡിയോ ഇവിടെ കാണാം 👇👇
ഈ സംഘത്തിലെ അംഗങ്ങളായ ഭിന്നശേഷിക്കാരായ തങ്ങൾ നിത്യവൃത്തിക്കും തൊഴിൽ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടി കഷ്ടപ്പെടുകയാണെന്ന് എഫ്ഡിഎ സംഘടന നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
10 വർഷം മുമ്പ് തന്നെ പഞ്ചായത്ത് അധികാരികളുടെ അധീനതയിലുള്ള കെട്ടിടത്തിന്റെ ഒരു മുറി ഭിന്നശേഷിക്കാരായ ഗ്രാമസഹായി സ്വയം സഹായ സംഘത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നാളിതുവരെ മുറി അനുവദിക്കാൻ പഞ്ചായത്ത് അധികാരികൾ തയ്യാറായില്ലെന്നും അസോസിയേഷൻ നേതാക്കളായ പി.സി രാജു, ഭവാനി കെ.വി, ദീപക് മാത്യു കൃഷ്ണൻകുട്ടി പി .ടി എന്നിവർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി
0 Comments