കോതമംഗലത്ത് ആറു വയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചത് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ‘മന്ത്രവാദ’ത്തിലൂടെ. ഉള്ളിലുള്ള സാത്താന്‍ തന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുകയാണെന്നും കുട്ടി എങ്ങനെയാണ് മരിച്ചതെന്ന് ഓര്‍മയില്ലെന്നും രണ്ടാനമ്മ ആവര്‍ത്തിച്ചതോടെയാണ്, പൊലീസ് മന്ത്രവാദിയെ വിളിച്ചു വരുത്തി സ്റ്റേഷനില്‍ മന്ത്രവാദത്തിനു സമാനമായ സാഹചര്യം ഒരുക്കിയതെന്ന്റി പ്പോര്‍ട്ട് ചെയ്യുന്നു. നെല്ലിക്കുഴിയില്‍ ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ ആറ് വയസുകാരി മകളെ രണ്ടാനമ്മ കാലപ്പെടുത്തിയ കേസിലാണ് പൊലീസ് അസാധാരണ രീതി പ്രയോഗിച്ചത്. ഉള്ളിലുള്ള സാത്താന്‍ എന്തൊക്കെയോ ചെയ്യിക്കുകയാണെന്നും കുട്ടിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഓര്‍മയില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍, രണ്ടാനമ്മയായ ഉത്തര്‍പ്രദേശ് സ്വദേശി അനീഷ(32) പൊലീസിനോടു പറഞ്ഞത്. ചോദ്യം ചെയ്യലിനിടയില്‍ പലപ്പോഴും ഉന്മാദ അവസ്ഥയിലാണ് അനീഷയെ കാണാന്‍ കഴിഞ്ഞത്. അനീഷയ്ക്ക് ഇടയ്ക്കിടെ ഉന്മാദാവസ്ഥ വരാറുണ്ടെന്നും ഇരമല്ലൂര്‍ സ്വദേശിയായ നൗഷാദ് എന്ന മന്ത്രവാദിയുടെ ‘ചികിത്സ’യില്‍ ആണെന്നും ഭര്‍ത്താവായ അജാസ് പൊലീസിനോടു പറഞ്ഞു. പ്രതികള്‍ ഹിന്ദി മാത്രം സംസാരിക്കുന്നതിനാല്‍ അന്വേഷണ സംഘത്തെ സഹായിക്കാന്‍ എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ് സക്‌സേനയും ഒപ്പമുണ്ടായിരുന്നു. ദുരാത്മാക്കളില്‍ മുഴുവന്‍ കുറ്റവും കെട്ടിവെച്ച് തങ്ങളെ കബളിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് എസ്പിക്ക്മ നസിലായി.
ഇതോടെ യുവതിയെ ‘ചികിത്സിച്ചിരുന്ന’ നൗഷാദ് എന്ന മന്ത്രവാദിയെ കൊണ്ടുവരാന്‍ പൊലീസ് തീരുമാനിച്ചു. അജാസും അനീഷയും രണ്ടു തവണ തന്നെ സന്ദര്‍ശിച്ചതായി നൗഷാദും പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം നൗഷാദ് സ്റ്റേഷനില്‍ തന്നെ മന്ത്രവാദം നടത്തി. കുറച്ച് മന്ത്രങ്ങള്‍ ചൊല്ലി അനീഷയുടെ മുഖത്ത് വെള്ളം തളിച്ചു. ഉടന്‍ തന്നെ അനീഷയുടെ മട്ടും ഭാവവും മാറി. ശബ്ദം മാറി. പെണ്‍കുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി. യുവതി കുറ്റം ഏറ്റുപറയുന്നതിന്റെ വിഡിയോ പൊലീസ് ഷൂട്ട് ചെയ്തു. മന്ത്രവാദത്തിന് ശേഷം ദുരാത്മാവ് തന്നെ വിട്ടുപോയെന്ന് അനീഷ അവകാശപ്പെട്ടു. ഒടുവില്‍ പൊലീസ് ഷൂട്ട് ചെയ്ത വിഡിയോ കാണിച്ചതോടെ ഗത്യന്തരമില്ലാതെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
0 Comments