ക്രിസ്തുമസ് ആഘോഷത്തിനെതിരെ അതിക്രമം അഴിച്ചു വിട്ടവർക്കെതിരെ യു എ പി എ ചുമത്തണം: സജി മഞ്ഞക്കടമ്പിൽ

 

പാലക്കാട് നല്ലേപ്പള്ളിയിലും, തത്തമംഗലത്തും സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ അക്രമം അഴിച്ചുവിട്ട സാമുഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. എല്ലാവരും ഒന്നായി ആഘോഷിക്കുന്ന തിരുവോണം ഉൾപ്പെടെ എല്ലാ ജാതി മതങ്ങളുടെയും ആഘോഷങ്ങൾ സ്ക്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ആഘോഷിക്കുന്നതിന് പ്രോൽസാഹനം നൽകി


 നാനാജാതി മതസ്ഥർ ഒന്നായി താമസിക്കുന്ന നമ്മുടെ നാടിൻ്റെ മതമൈത്രി നിലനിർത്തുവാൻ സർക്കാർ ഇടപെടണമെന്നും സജി ആവശ്യപ്പെട്ടു. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിട്ടവർക്കെതിരെ യുഎപിഎ ചുമത്തി നാട് കടത്തണമെന്നും സജി ആവശ്യപ്പെട്ടു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments