കേരള കോണ്‍ഗ്രസ് (എം) മുന്നണി മാറുന്നുവെന്ന വാർത്തകള്‍ നിഷേധിച്ച് ജോസ് കെ മാണി.
വാർത്ത തെറ്റാണെന്നും എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് കേരള കോണ്‍ഗ്രസ് (എം) എന്നും ജോസ് കെ മാണി വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ്(എം) പാർട്ടി മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ല. എല്‍.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച ഈ വാർത്ത സത്യവിരുദ്ധമാണെന്നും, വ്യക്തമായി അജണ്ട ഈ വാർത്തയ്ക്ക് പിന്നിലുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) പാർട്ടിയെ സംബന്ധിച്ച് മുന്നണി മാറുന്നുവെന്ന വാർത്ത പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കുകയാണെന്നും ജോസ്.കെ.മാണി പറഞ്ഞു.
0 Comments