നിർമ്മിത ബുദ്ധിയിലൂടെ സമസ്ത മേഖലകളിലും സമീപ ഭാവിയിൽ വൻ പുരോഗതി ഉണ്ടാകും ഡോ: നൈനാൻ സജിത്ത് ഫിലിപ്


നിർമ്മിത ബുദ്ധിയുടെ പ്രയോഗത്തിലൂടെ സമസ്ത മേഖലകളിലും സമീപ ഭാവിയിൽ തന്നെ അനന്തവും അഭൂതപൂർവമായ പുരോഗതി ഉണ്ടാകും എന്ന് തെള്ളിയൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഇന്റലിജന്റ് സിസ്റ്റം സ്ഥാപക ഡയറക്ടറും ഡീനും കേരളത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരിൽ പ്രമുഖനും പ്രഥമഗണീയനുമായ പ്രൊഫ ഡോ നൈനാൻ സജിത്ത് ഫിലിപ് പ്രസ്താവിച്ചു. 

തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിൽ ഡോ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സ്മരണാർത്ഥം ബി എ എം ട്രസ്റ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ബിഷപ്പ് ഏബ്രഹാം അനുസ്മരണ പ്രഭാഷണം പരമ്പരയിലെ 29 മത് പ്രഭാഷണം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

 

ഈ വർഷം ഭൗതിക ശാസ്ത്രത്തിലും രസതന്ത്രത്തിലും നൊബേൽ സമ്മാനങ്ങൾ ലഭിച്ചത് നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങൾക്ക് ആണ്.കഴിഞ്ഞ മുന്നൂറോ നാനൂറോ വർഷങ്ങൾ കൊണ്ട് ശാസ്ത്രം നേടിയ പുരോഗതി അടുത്ത രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് സ്വായത്തമാക്കിയാൽ അതിൽ അതിശയപ്പെടാനില്ലാത്തത്ര സാധ്യതകൾ ആണ് നിർമ്മിത ബുദ്ധി മേഖല തുറന്നു തരുന്നത് എന്നും ഇതിന്റെ പ്രയോജനം ഏറ്റവും ആദ്യം ലഭിക്കുക ആരോഗ്യ മേഖലയ്ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു .


കോളേജ് ആഡിറ്റോറിയത്തിൽ നടന്ന പ്രഭാഷണ പരമ്പരയിൽ കോളേജ് സി ഇ ഒ എൻജിനീയർ ഏബ്രഹാം ജെ ജോർജ് അധ്യക്ഷത വഹിച്ചു.രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ,സെറാംപൂർ യൂണിവേഴ്സിറ്റി മുൻ ഡീൻ റവ:ഡോ:പി ജി ജോർജ്ജ്, കോളേജ് മാനേജർ ഡോ :ജോൺ എബ്രഹാം, പ്രിൻസിപ്പൽ ഡോ ജി എസ് അനീഷ്കുമാർ, മുൻ പ്രിൻസിപ്പൽമാരയ ഡോ: ജോസ് പാറക്കടവിൽ,ഡോ: നിരണം വർഗീസ് മാത്യു,ഡോ ജാസി തോമാസ്,ഡോ: ബിജു തോമസ് എന്നിവർ പ്രസംഗിച്ചു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments