തൊഴിലുറപ്പു ജോലിയ്ക്കിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. വെട്ടിമറ്റം കാടന്‍കാവില്‍ ബെന്നി ദേവസ്യ (55) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. വെള്ളിയാമറ്റം പഞ്ചായത്ത് 15-ാം വാര്‍ഡിലെ തൊഴിലുറപ്പു തൊഴിലാളിയായ ബെന്നി രാവിലെ മറ്റു ജോലിക്കാരുമൊത്ത് കാപ്പി കുടിച്ചതിനു ശേഷം സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം വ്യാഴഴ്ച 11ന് വെട്ടിമറ്റം സെന്റ് ഫ്രാന്‍സീസ് ഡീ സാലസ് പള്ളിയില്‍. ഇതേ വാര്‍ഡിലെ ആശാവര്‍ക്കറായ ബ്രജീത്തയാണ് ഭാര്യ. മകള്‍: ബെസിമോള്‍, മരുമകന്‍: ജിനീഷ്.
0 Comments