മീനച്ചില്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ ഗ്രാമസഹായി സ്വയം സഹായ സംഘത്തിനോട് പഞ്ചായത്ത് അധികൃതര്‍ കടുത്ത അവഗണന കാണിക്കുന്നതായി ആരോപണം.
വിവിധ വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാരുടെ സംഘടന 10 മാസം മുമ്പാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്വയം തൊഴില്‍ മേഖല ത്വരിതപ്പെടുത്തുന്നതിനായും പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തിലെ ഒരു മുറി അനുവദിച്ച് തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അവഗണിക്കുകയാണെന്ന് ഫെഡറേഷന്‍ ഓഫ് ഡിഫറന്റലി ഏബിള്‍ഡ് (എഫ് ഡി എ) മീനച്ചില്‍ പഞ്ചായത്ത് യൂണിറ്റ് കുറ്റപ്പെടുത്തി. പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെതിരെ നേരത്തെ സൂചനാ സമരം നടത്തിയിരുന്നു.

അടുത്തിടെ സംഘം ആവശ്യപ്പെട്ട കെട്ടിടത്തിന്റെ താഴത്തെ മുറികള്‍ ജനകീയ ഹോട്ടലിന് പഞ്ചായത്ത് വിട്ടു നല്‍കി. നിലവില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കാനാണെന്ന് പറഞ്ഞാണ് ഹോട്ടല്‍ മാറ്റിയത്. എന്നാല്‍ പഴയ കെട്ടിടത്തില്‍ കുടുംബശ്രീ ഹോട്ടലിന് പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുകയാണ്. ഭിന്ന ശേഷിക്കാരായ തങ്ങള്‍ക്ക് മുറി വിട്ടു നല്‍കാതിരിക്കാന്‍ അധികൃതര്‍ കാട്ടികൂട്ടിയ നാടകമാണിതെന്നും ഗ്രാമസഹായി സ്വയംസഹായ സംഘം ആരോപിച്ചു.
പഞ്ചായത്ത് അധികാരികള്‍ ഭിന്നശേഷിക്കാരായ തങ്ങളെയും മനുഷ്യരായി കണക്കാക്കണമെന്ന് സംഘം പ്രതിനിധികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ അവകാശ നീതി നിഷേധത്തിന് എതിരെ നാളെ മുതല്‍ പഞ്ചായത്ത് പടിക്കല്‍ എഫ്ഡിഎ യും ഗ്രാമസഹായി സ്വയം സഹായം സംഘത്തിന്റെയും നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികളായ കെ.പി. ഭവാനി, സെക്രട്ടറി പി.സി. രാജു, കണ്‍വീനര്‍ ദീപക് മാത്യു, പി.റ്റി. കൃഷ്ണന്‍കുട്ടി എന്നിവര്‍ പറഞ്ഞു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments