പാലാ പരിശുദ്ധ ഗ്വാഡലൂപ്പേ മാതാ റോമൻ കാത്തോലിക്കാ ദേവാലയത്തിലെ മധ്യസ്ഥ തിരുനാളിന് നാളെ തുടക്കമാകുമെന്ന് ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ 12 മണിക്കാണ് തിരുനാൾ കൊടിയേറ്റ്' തുടർന്ന് ദിവ്യബലിയും പ്രസംഗവും നടക്കും.
വീഡിയോ ഇവിടെ കാണാം 👇
പത്താം തീയതി വൈകിട്ട് ആറുമണിക്ക് സർഗ്ഗ നിശ അരങ്ങേറും. പതിനൊന്നാം തീയതി വൈകിട്ട് 3.45 ന് ദിവ്യബലി. തുടർന്ന് പാലാ ടൗൺ ചുറ്റി പ്രദക്ഷിണം 12-ാം തീയതിയാണ് പ്രധാന തിരുനാൾ.
അന്ന് വൈകിട്ട് 4. 30 ഫാ. ബൈജു. എം. വിൻസെൻ്റ് പ്രസംഗിക്കും. തുടർന്ന് കൊടിയിറക്കും സ്നേഹവിരുന്നും നടക്കും. രാത്രി 7 ഗാനമേളയുമുണ്ട്.
പത്രസമ്മേളനത്തിൽ വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ, ജോർജ് പള്ളിപ്പറമ്പിൽ, ഷിബു വിൽഫ്രഡ്, മാമച്ചൻ പള്ളിപ്പറമ്പിൽ മണിലാൽ എംപി, എബിൻ മരുതോലിൽ എന്നിവർ പങ്കെടുത്തു
0 Comments