അറുപതു കഴിഞ്ഞവർ എല്ലാം കൂടി ക്രിസ്തുമസ് ആഘോഷിച്ചു.


 വാർദ്ധക്യ സഹജമായ ആ കുലതകൾ അവരെ അലട്ടിയില്ല.എലിക്കുളം പഞ്ചായത്തിലെ ഒന്നും,രണ്ടും വാർഡിലെ അറുപതു കഴിഞ്ഞവർ എല്ലാം  കൂടി ക്രിസ്തുമസ്  അങ്ങ് ആഘോഷിച്ചു.82  വയസ്സുള്ള  റിട്ട: കെ.എസ്.ഇ.ബി. എം.എസ്.രാമകൃഷ്ണൻ മുതൽ കർഷക നായ ഇടപ്പാടിയിൽ ജോസ് വരെ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കാളിയായി.രണ്ടാം വാർഡംഗം മാത്യൂസ് പെരുമനങ്ങാട് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു.ഒന്നാം വാർഡംഗം സിനി ജോയ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വയോജന സംഘടനയായ നിറവ് @ 60 t ആണ്  പരിപാടി സംഘടിപ്പിച്ചത്. 


നിറവ് @ 60 +പഞ്ചായത്തുതല പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണ പിള്ള , സെക്രട്ടറി പി.വിജയൻ , കമ്മറ്റിയംഗം വി.പി.ശശി, വിൻസന്റ് തോണിക്കല്ലിൽ , റെജി ആയി ലുക്കുന്നേൽ, ടോമി സേവ്യർ എന്നിവർ സംസാരിച്ചു. ക്രിസ്തുമസ് ആഘോഷം കൊഴുപ്പിക്കാനായി മുതിർന്ന അംഗം എം.എസ്.രാമകൃഷ്ണൻ കേക്കു മുറിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായി. സ്വന്തമായി എഴുതിയ കവിതയാല പിച്ച് നിറവ് @ 60t സെക്രട്ടറി പി വി ജയനും , ചലച്ചിത്ര ഗാനാലാപനമാലപിച്ച് ഓമന ശിവനും, റ്റി.വി. ജോസഫ് തകിടിയേലും കൈയടി നേടി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments