അഷ്ടപദിയില്‍ മാളവിക റാണി. മറ്റ് ഏഴ് ഇനങ്ങളിലും എ ഗ്രേഡോടെ കലോത്സവ വിജയിയും. കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ മാളവിക ദീപു അഷ്ടപദിയിലും വന്ദേമാതരത്തിലും ഫസ്റ്റും എ ഗ്രേഡും കരസ്ഥമാക്കി.
ശാസ്ത്രീയ സംഗീതം, കന്നട പദ്യം ചൊല്ലല്‍ ,തിരുവാതിര, നാടന്‍പാട്ട് ,സംസ്‌കൃതം, സംഘഗാനം, എന്നിവ ഉള്‍പ്പെടെ 7 വിഭാഗങ്ങളില്‍ ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. സ്‌കൂളിലെ അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടുകാരുടെയും അകമഴിഞ്ഞ പ്രോത്സാഹനവും തനിക്കുണ്ടായിരുന്നു എന്ന് മാളവിക പറഞ്ഞു.

എന്‍എസ്എസ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപിക രമ്യയുടെയും ബിസിനസുകാരനായ ദീപു ജി നായരുടെയും മകളാണ് കിടങ്ങൂര്‍ സ്വദേശിനിയായ മാളവിക.
ഇരട്ടകളായ സഹോദരങ്ങള്‍ മേഘയും മഹേശ്വറും ജില്ലാ മത്സരങ്ങളില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. എല്ലൂര്‍ ബിജുവിന്റെ കീഴിലാണ് അഷ്ടപദിയും സോപാനസംഗീതവും പഠിക്കുന്നത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments