അങ്ങേയറ്റം ഭീതിയുളവാക്കുന്ന കാഴ്ച…ഓടുന്ന ട്രെയിനിന്റെ അടിയിൽ കിടന്നു…വണ്ടി കടന്നു പോയതോടെ കൂളായി നടന്നു… സംഭവത്തിന്റെ വീഡിയോയും ഈ വാർത്തയോടൊപ്പം കാണാം


  അങ്ങേയറ്റം ഭീതിയുളവാക്കുന്ന ദൃശ്യങ്ങൾ. ചീറിപ്പായുന്ന ട്രെയിൻ അതിനടിയിൽ പാളത്തോട് ചേർന്ന് ഒരാൾ കമിഴ്ന്നു കിടക്കുന്നു. മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങൾ. അത്ഭുതമെന്ന് പറയട്ടെ ട്രെയിൻ പോയതിനു ശേഷം അയാൾ യാതൊരു പരുക്കുകളുമില്ലാതെ രക്ഷപെടുന്നു. 

വീഡിയോ ഇവിടെ കാണാം 👇👇👇


സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. സംഭവം നടക്കുന്നതാവട്ടെ കണ്ണൂർ ജില്ലയിലെ പന്നേൻപാറയിലും. ട്രെയിൻ കടന്നുപോകുന്ന മുഴുവൻ സമയവും അയാൾ പാളത്തോട് ചേർന്ന് കമിഴ്ന്നു കിടന്നു. 
ഒരു പക്ഷെ ബുദ്ധിപൂർവം പ്രവർത്തിച്ചുവെന്നും പറയാം. ട്രെയിൻ പോയി എന്ന ഉറപ്പായ ശേഷം യാതൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ കൂളായി എഴുന്നേറ്റ് പാളത്തിലൂടെ തന്നെ നടന്നു നീങ്ങുന്നതായും വിഡിയോയിൽ കാണാം. 


  സംഭവസ്ഥലത്ത് നിന്ന് ആരോ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വിഡിയോയിലുള്ള വ്യക്തി നാലുമുക്ക് സ്വദേശിയെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. സംഭവത്തിൽ റെയിൽവേ പോലീസ് നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments