അസംഘടിത മേഖലയിലെ വനിതാ ശാക്തീകരണത്തിന് കൂടുതൽ ഊന്നൽ നൽകണമെന്ന് സെക്യൂരിറ്റി വെൽഫെയർ അസ്സോസിയേഷൻ ആവശ്യപ്പെട്ടു.
മുൻ കാലഘട്ടങ്ങളിലേക്കാളും കൂടുതൽ വനിതകൾ സ്വകാര്യ സുരക്ഷ തൊഴിൽ മേഖലയിലേക്ക് ഇപ്പോൾ കടന്നു വരുന്നുണ്ട്. അവർക്ക് മെച്ചപ്പെട്ട തൊഴിൽ സൗകര്യങ്ങളും വേതനം ഉൾപ്പെടെയുള്ള തത്തുല്യ പ്രാധാന്യവും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ അസ്സോസിയേഷൻ ഏറെ ഗൗരവത്തോടെ നടത്തി വരുന്നു. അടുത്ത മൂന്നുവർഷത്തേക്കുള്ള പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിക്കുന്നതായും സംസ്ഥാന പ്രസിഡണ്ട് സ്റ്റാൻലി ജോൺ പറഞ്ഞു.
പ്രസിഡന്റ് : ആർ. സുധി , വൈസ് പ്രസിഡന്റ് : ഗീതാ സാബു, സെകൃട്ടറി : ഹരികൃഷ്ണൻ പി. കെ, ട്രഷറർ : അനിതാ കുമാരി, കോർഡിനേറ്റർ: വർഗീസ് മൈക്കിൾ പുതുപ്പറമ്പിൽ , കൺവീനർ: ഗോപാലകൃഷ്ണൻ നായർ, കമ്മിറ്റിയംഗങ്ങൾ: ശിവകുമാർ കോഴഞ്ചേരി, സുമേഷ് മോൻ, ദിലീപ് കുമാർ കുറ്റൂർ പ്രത്യേക ക്ഷണിതാക്കൾ: അഡ്വ. രാജേഷ് നെടുമ്പ്രം, അനിൽ തിരുവല്ല.
0 Comments