പുതിയ ഫീച്ചർ വാട്‌സ്ആപ്പിൽ എത്തിയിരിക്കുന്നു. ഇത്തവണ സേവ് ചെയ്യാത്ത നമ്പറുകളിലേക്കും ആപ്പിൽ നിന്ന് നേരിട്ട് വാട്സ്ആപ്പ് കോൾ വിളിക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ അധികം താമസിക്കാതെ തന്നെ ഐഒഎസ് യൂസർമാർക്കും ലഭ്യമാകും.
മുമ്പ് സേവ് ചെയ്ത നമ്പറുകളിലേക്ക് മാത്രമേ നേരിട്ട് വാട്സ്ആപ്പ് കോൾ വിളിക്കാൻ സാധിച്ചിരുന്നോള്ളൂ. ഇപ്പോൾ ആരെയാണോ വിളിക്കേണ്ടത് അവരുടെ നമ്പർ മുമ്പ് സേവ് ചെയ്തിട്ടില്ലെങ്കിൽ പോലും നമ്പർ നേരിട്ട് എൻറർ ചെയ്ത് വിളിക്കാംകോൾ . ഇൻറർഫേസിൽ കയറി ‘Call a number’ എന്ന ഓപ്ഷനിൽ നമ്പർ നൽകിയാൽ സേവ് ചെയ്യാതെ തന്നെ നേരിട്ട് വാട്സ്ആപ്പ് കോൾ ചെയ്യാം.
നമ്പർ നൽകുമ്പോൾ അത് മുമ്പ് പ്ലാറ്റ്ഫോമിൽ സേവ് ചെയ്തതാണോ അല്ലയോ എന്ന് വാട്സ്ആപ്പ് പരിശോധിക്കും. വെരിഫൈഡ് ബിസിനസ് അക്കൗണ്ടിൻറെ നമ്പർ ആണെങ്കിൽ നീല ടിക് മാർക് ദൃശ്യമാകും. ഇത് സുരക്ഷ കൂട്ടുന്ന ഫീച്ചറാണ്.
0 Comments