ടീച്ചേഴ്സ് ഗിൽഡ് : പ്രതിഷേധ ദിനം

എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ നീയമനാവകാശം കവർന്നെടുക്കുന്നതിനെതിരെ ഭരണങ്ങാനത്ത് നടന്ന പ്രതിഷേധ ദിന പരിപാടികൾ സർക്കാരിനെതിരെ ശക്തമായ താക്കീതായി. കറുത്ത ബാഡ്ജ് ധരിച്ച് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സ്കൂൾ ഹെഡ് മാസ്റ്റർ ജോജി അബ്രാഹം അധ്യക്ഷത വഹിച്ചു. 


ടീച്ചേഴ്സ് ഗിൽഡ് പാലാ രൂപതാ എക്സിക്കുട്ടീവ് അംഗം സിബി ജോസഫ് ഉദ്ഘാടനം നടത്തി. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിയ്ക്കാൻ പൂർണ പരാജയമായ ഗവൺമെന്റ് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാതെ ഒളിച്ചോട്ടം നടത്തുന്നത്  ജനാധിപത്യ സമ്പ്രദായത്തിൽ ഗവൺമെന്റിന് ഭൂഷണമല്ലെന്ന് പ്രഖ്യാപിക്കുന്ന ശക്തമായ പ്രഖ്യാപനമായി ടീച്ചേഴ്സ് ഗിൽഡ് സമരം. റോബിൻ പോൾ, റെന്നി സെബാസ്റ്റ്യൻ, ജിനു ജോസഫ്, മഞ്ജു ഡേവിസ്, എന്നിവർ പ്രസംഗിച്ചു




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments