മൂലമറ്റം സെൻ്റ് ജോർജി ലെ പൂർവാധ്യാപക – വിദ്യാർഥി സംഗമം നവ്യാനുഭവമായി

 

മൂലമറ്റം   സെൻ്റ് ജോർജ് യു.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി “”ഒരു വട്ടം കൂടി ” എന്ന പേരിൽ നടത്തിയ പൂർവാധ്യാപക – അനധ്യാപക – വിദ്യാർഥി സംഗമം നവ്യാനുഭവമായി . അന്തരിച്ച ഡോ: മൻമോഹൻ സിംഗ്, എം.റ്റി , പൂർവാധ്യാപകർ , വിദ്യാർഥികൾ എന്നിവരെ അനുസ്മരിച്ചുള്ള “സ്മരണാഞ്ജലി ” യെ തുടർന്നു നടന്ന പൊതുസമ്മേളനം പൂർവിദ്യാർഥിയും സിവിൽ ജഡ്ജിയുമായ അരവിന്ദ് ബി ഇടയോടി ഉദ്ഘാടനം ചെയ്തു . മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്രസിഡൻറ് കെ.എസ് വിനോദ് , വാർഡ് മെമ്പർ ഉഷ ഗോപിനാഥ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് ,


 പി. റ്റി .എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ , , ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട് , മുൻ പ്രഥമാധ്യാപകരായ സിസ്റ്റർ ആനി ഗ്രെയിസ് , സിസ്റ്റർ റ്റെയിസി വയലിൽ , പൂർവവിദ്യാർഥി പ്രതിനിധികളായ സുബി ജോമോൻ ,കെ.എൽ ജോസഫ് , പി.എ വേലുക്കുട്ടൻ , റ്റോമി ജോസഫ് കുന്നേൽ , അഡ്വ : ജോയി തോമസ് , ഫാ : ജേക്കബ് വെട്ടത്ത് , ഫാ : ജോജോ മണ്ണൂർ എന്നിവർ പ്രസംഗിച്ചു . മുൻ ഹെഡ്മിസ്ട്രസുമാർ , അധ്യാപകർ, അനധ്യാപകർ , ആദ്യ ബാച്ചിലെ വിദ്യാർഥികൾ എന്നിവരെ ആദരിച്ചു . സ്നേഹ വിരുന്നും പൂർവവിദ്യാർഥികളുടെ കലാവിരുന്നും ഉണ്ടായിരുന്നു . 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments