തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‍വെയർ എൻജിനീയറിനും സുഹൃത്തിനും ദാരുണാന്ത്യം. ചെങ്കൽപ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം.
ചെന്നൈയിൽ താമസിക്കുന്ന പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുൽ (24) എന്നിവരാണ് മരിച്ചത്.
വാരാന്ത്യ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ ബൈക്ക് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം. മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നു പൊലീസ് പറയുന്നു. രണ്ട് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
0 Comments