കാവിന്‍പുറം ക്ഷേത്രത്തില്‍ ദേശതാലപ്പൊലി - തിരുവാതിര മഹോത്സവത്തിന് നാളെ തുടക്കം


ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ദേശതാലപ്പൊലി - തിരുവാതിര മഹോത്സവം നാളെ  തുടക്കമാകും. 
 
നാളെ രാവിലെ 7 മുതല്‍ വിശേഷാല്‍ പൂജകള്‍, 9 ന് പ്രസാദ വിതരണം, വൈകിട്ട് വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച.

27 ന് രാവിലെ 6.40 മുതല്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8 ന് മുന്‍ മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിശേഷാല്‍ നവഗ്രഹ പൂജ, 8.30 ന് കലവറ നിറയ്ക്കല്‍, 9.30 ന് പെരുമന പത്മനാഭന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിദ്യാഗോപാല മന്ത്രാര്‍ച്ചന, 11.30 ന് അളനാട് സച്ചിദാനന്ദ നാരായണീയ സമിതി അവതരിപ്പിക്കുന്ന ദേവീ മാഹാത്മ്യ പാരായണം, 12.30 ന് പ്രസാദമൂട്ട്, 1 മണിക്ക് തിരുവാതിരകളി വഴിപാടും മത്സരവും മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഇത്തവണ വിവിധ ജില്ലകളില്‍ നിന്നായി 30-ല്‍പരം ടീമുകള്‍ തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കും. വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധന, 7 ന് ആലപ്പുഴ ഇപ്റ്റ അവതരിപ്പിക്കുന്ന നാട്ടരങ്ങ്.


28-ാം തീയതിയാണ് പ്രസിദ്ധമായ താലപ്പൊലി ഘോഷയാത്ര. രാവിലെ 6.30 ന് ഗണപതിഹോമം, 7 മുതല്‍ ഉദയാസ്തമന പൂജ, 9.30 ന് പൂഞ്ഞാര്‍ ശ്രീകൃഷ്ണ നാരായണീയ സമിതി അവതരിപ്പിക്കുന്ന ദേവീ നാരായണീയ പാരായണം അരങ്ങേറും. 12.30 ന് മഹാപ്രസാദമൂട്ട്, 1 ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരം. രാത്രി 7 ന് പ്രസിദ്ധമായ ദേശതാലപ്പൊലി ഘോഷയാത്ര. ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില്‍ നിന്നും തെക്ക് പാറപ്പറമ്പില്‍ നിന്നും ഘോഷയാത്രകള്‍ ആരംഭിക്കും. വഴിനീളെ താലപ്പൊലി എതിരേല്പുണ്ട്. 
 
കാവിന്‍പുറം ജംഗ്ഷനില്‍ താലപ്പൊലി ഘോഷയാത്രകള്‍ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ക്ഷേത്ര സന്നിധിയിലേക്ക് നീങ്ങും. ജംഗ്ഷനില്‍ 30-ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന മേളത്രയം നടക്കും. താലമെടുക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി താലപ്രസാദ ഉണ്ണിയപ്പം വിതരണം ചെയ്യും. 8.30 ന് വെടിക്കെട്ട്, 8.45 ന് താലസദ്യ, 9 ന് കൊച്ചിന്‍ മന്‍സൂറിന്റെ ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments