കക്കൂസ് മാലിന്യം തള്ളൽ ...... പ്രതിപക്ഷത്തെ സിജി ടോണിയും ലിജി ബിജുവും ചേർന്നവതരിപ്പിച്ച പ്രമേയം അടുത്ത കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്ന് ചെയർമാൻ .... മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിയമപാലകർ തയ്യാറാകണമെന്നും ചെയർമാൻ...


കക്കൂസ് മാലിന്യം തള്ളൽ ...... പ്രതിപക്ഷത്തെ സിജി ടോണിയും ലിജി ബിജുവും ചേർന്നവതരിപ്പിച്ച പ്രമേയം അടുത്ത കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്ന് ചെയർമാൻ .... മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിയമപാലകർ തയ്യാറാകണമെന്നും ചെയർമാൻ...

സുനിൽ പാലാ

 സംസ്ഥാനത്ത് മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഹരിത കർമ്മ സേനയെ നിയോഗിച്ച സർക്കാരിനെ പാലാ നഗരസഭാ കൗൺസിൽ അനുമോദിക്കുന്നു നമ്മുടെ സംസ്ഥാനത്തെ ശുചിമുറി മാലിന്യങ്ങൾ ശേഖരിക്കാനും നീക്കം ചെയ്യാനും സംസ്ക്കരിക്കാനുമായി സർക്കാർ തലത്തിൽ ശാസ്ത്രീയ സംവിധാനം ഇല്ലാത്തതിനാൽ ആയത്  ഏർപ്പെടുത്തണമെന്ന് പാലാ നഗരസഭ കൗൺസിൽ പ്രമേയത്തിലൂടെ ബഹു. സർക്കാരിനോട് ആവശ്യപ്പെടുന്നു.

 നിലവിൽ സ്വകാര്യ വ്യക്തികൾ ടാങ്കർ ലോറികളിലെത്തി അവർക്ക് തോന്നുന്ന നിലയിലുള്ള തുക ഈടാക്കി മാലിന്യങ്ങൾ ശേഖരിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയാണ് ചെയ്ത് വരുന്നത്. ഇത് സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്നതിനും ആറുകളും തോടുകളും കുടിവെള്ള സ്ത്രോതസുകളും ഉൾപ്പെടെ മലിനമാവുന്നതിനും  കാരണമാവുന്നു. പാലാ നഗരസഭാ പ്രദേശത്തെ നിരവധി സ്ഥലങ്ങളിൽ രാത്രിയുടെ മറവിൽ ശുചി മുറി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പത്രങ്ങളിൽ വലിയ പരസ്യം നൽകി വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ഇക്കൂട്ടർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നത് അന്വേഷിക്കേണ്ടതാണ്.

സർക്കാർ തലത്തിൽ ശുചിത്വമിഷൻ മുൻകൈ എടുത്ത് ശുചിമുറി മാലിന്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കണം. ഇത്തരം മാലിന്യ ശേഖരണത്തിന് സർക്കാർ നിശ്ചയിക്കുന്ന മാന്യമായ ഫീസ് നൽകാൻ ജനങ്ങൾ തയ്യാറാണ്. ഇതിനായി സർക്കാർ നേരിട്ടോ സർക്കാർ അംഗീകൃത ഏജൻസികൾ മുഖേനയോ  വാഹനം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ചെയ്യാവുന്നതാണ്.ഇപ്രകാരം ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കാനുള്ള പ്ലാന്റ് നിർമ്മിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തണം. ജില്ലാ അടിസ്ഥാനത്തിൽ സ്ഥലം കണ്ടെത്തി പ്ലാന്റ് സ്ഥാപിക്കുന്നതാണ് ഉചിതം.


നിലവിൽ തങ്ങളുടെ ശുചി മുറി മാലിന്യം എവിടെ കൊടുക്കണമെന്നറിയാതെ പൊതു ജനം വിഷമിക്കുകയാണ്. പ്രതിസന്ധി മുതലെടുത്ത് മാലിന്യം ശേഖരിക്കാൻ വലിയ മാഫിയ സംവിധാനമാണ് സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്നത്. സർക്കാർ തലത്തിൽ മോണിട്ടറിംഗ് ചെയ്യുന്ന ഒരു സംവിധാനം നിലവിൽ വന്നാൽ അത് പൊതുജനങ്ങൾക്കും വ്യാപാര സമൂഹത്തിനും പ്രത്യേകിച്ച് ഹോട്ടൽ മേഖലയ്ക്കും വലിയ ആശ്വാസമാണ്.

സംസ്ഥാനമൊട്ടാകെ അനുഭവിക്കുന്ന പ്രസ്തുത വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണമെന്നാവശ്യപ്പെട്ട്
മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,.ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് പാലാ നഗരസഭാ കൗൺസിലിന്റെ പ്രമേയം നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

അവതാരക - സിജി ടോണി തോട്ടത്തിൽ
കൗൺസിലർ
വാർഡ്‌ 8

അനുവാദക - ലിജി ബിജു വരിക്കാനിക്കൽ
വാർഡ് - 9


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments