മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ നെയ് ബേഴ്സ് റെസിഡൻസ് അസോസിയേഷൻ രൂപീകൃതമായി. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുന്നൂസ് പോൾ നെയ് ബേഴ്സ് റെസിഡൻസ് അസോസിയേഷൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു കലാപരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർഷിബു പൂവേലി നിർവ്വഹിച്ചു അസോസിയേഷൻ പ്രസിഡണ്ട് മോൻസ് കുമ്പളന്താനം അദ്ധ്യക്ഷത വഹിച്ചു. ജോയി വട്ടോത്ത് സുരേഷ് പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.കൊച്ചു ഗായിക ഇസ്രയുടെ ഗാനവും തുടർന്ന് ചലച്ചിത്ര താരംഎലിക്കുളംജയകുമാറിൻ്റെ നേതൃത്വത്തിൽ ഗാനമേളയും അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
0 Comments