നക്ഷത്ര വിളക്കുകളുടെ തിരുമുൽക്കാഴ്ച ഒരുക്കി മേരിലാൻഡ് സെൻ്റ്. മേരീസ് ദേവാലയം ക്രിസ്തുമസ് കാഴ്ചകളുടെ വിസ്മയം ഒരുക്കുന്നു.



നക്ഷത്ര വിളക്കുകളുടെ തിരുമുൽക്കാഴ്ച ഒരുക്കി മേരിലാൻഡ് സെൻ്റ്. മേരീസ് ദേവാലയം ക്രിസ്തുമസ് കാഴ്ചകളുടെ വിസ്മയം ഒരുക്കുന്നു.
മേരിലാൻഡ് സെൻ്റ്.മേരീസ് ദേവാലയം നക്ഷത്രദീപങ്ങളുടെ ദീപ കാഴ്ച ഒരുക്കിയാണ് ഈ  ക്രിസ്തുമസ് നിറചാർത്തോടെ ആഘോഷിക്കുന്നത്. 
       അമലോത്ഭവ മാതാവിൻ്റെ ദേവാലയത്തിൽ 
250 കുടുംബങ്ങളുടെ പ്രാതിനിധ്യം  വഹിക്കുന്ന 250  നക്ഷത്ര വിളക്കുകളാണ് ക്രിസ്തുമസ് ആഘോഷളുടെ  ഭാഗമായി  ദേവാലയത്തിന് ചുറ്റും അര കിലോമീറ്റർ ചുറ്റളവിൽ ദീപാലംകൃതമായി ഒരുക്കിയിരിക്കുന്നത്.

ഇതിൽ നൂറോളം നക്ഷത്രങ്ങൾ പരമ്പരാഗത രീതിയിൽ ഇടവകാംഗങ്ങൾ കൈ കൊണ്ട്  ഒരുക്കിയതാണ്.
മുളകൊണ്ട് നിർമ്മിച്ച നക്ഷത്രങ്ങളിൽ വർണക്കടലാസുകൾ ഒട്ടിച്ചു ഉള്ളിൽ  വൈദ്യുത ബൾബ്  വെച്ചിരിക്കുന്നു. മറ്റ് നക്ഷത്രങ്ങളും പരമ്പരാഗത രീതിയിൽ തന്നെ. കൂടാതെ എൽ ഇ ഡി നക്ഷത്രങ്ങളും ഉണ്ട്.


ഇടവക വികാരി റവ. ഫാദർ ഡോ. ഷീൻ പാലയ്ക്കാത്തടത്തിൻ്റെ നേതൃത്വത്തിൽ കൈക്കാരന്മാരും ഇടവക കമ്മിറ്റിയും സൺഡേസ്കൂൾ, യൂത്ത് മൂവ്മെൻ്റ്, മാതൃ വേദി ,എന്നിവയുടെ നേതൃത്വത്തിലാണ് നക്ഷത്രദീപങ്ങൾ അലങ്കരിച്ചത്.
പള്ളിക്കു ചുറ്റും വൈദ്യുത ദീപങ്ങൾ കൊണ്ട് നിർമ്മിച്ച നാലോളം വലിയ ക്രിസ്മസ് ട്രീകളും ഇടവക്കാർ തന്നെ ഉണ്ടാക്കിയതാണ്.
24 ന് 8 ഭാഗങ്ങളിൽ നിന്നുള്ള ക്രിസ്തുമസ് ട്രീകളും, പുൽക്കൂടും എത്തുന്നതോടെ ക്രിസ്തുമസ് ആഘോഷം പാരമ്യതയിൽ എത്തും.ജനുവരി 5 വരെ നക്ഷത്ര ദീപങ്ങൾ തെളിയും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments