ഇത്തവണ ഇടപ്പാടി ക്ഷേത്രോത്സവം കളറാകും.... കാല്‍കോടിയുടെ ഉത്സവ ബജറ്റ്



ഇത്തവണ ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിലോ ഉത്സവം കളറാകും. ഉത്സവ നടത്തിപ്പിനായി കാല്‍കോടിയുടെ ബജറ്റിന് ഇന്നലെ ചേര്‍ന്ന ഇടപ്പാടി ദേവസ്വം വാര്‍ഷിക പൊതുയോഗം അനുമതി നല്‍കി.

എണ്ണംപറഞ്ഞ കലാകാരന്‍മാരുടെ കലാപരിപാടികള്‍, പ്രഭാഷണം, വിശേഷാല്‍ പൂജകള്‍ തുടങ്ങിയവയ്ക്കും യോഗം അനുമതി നല്‍കി.

ക്ഷേത്രയോഗത്തിന്റെ 2019 മുതല്‍ 2024 വരെയുള്ള വര്‍ഷത്തെ കണക്കുകളും പ്രവര്‍ത്തന റിപ്പോര്‍ട്ടും സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍ അവതരിപ്പിച്ചു. വാര്‍ഷിക പൊതുയോഗത്തില്‍ ക്ഷേത്രയോഗം പ്രസിഡന്റ് എം.എന്‍. ഷാജി മുകളേല്‍ അദ്ധ്യക്ഷത വഹിച്ചു. 

 
സമ്മേളനം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സതീഷ് മണി, എന്‍.കെ. ലവന്‍, കെ.ആര്‍. ഷാജി, രാമപുരം സി.റ്റി. രാജന്‍, വൈക്കം സനീഷ് ശാന്തികള്‍, ചന്ദ്രമതി ടീച്ചര്‍, കണ്ണന്‍ ഇടപ്പാടി, സജീവ് വയല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.


501 അംഗ ഉത്സവ കമ്മറ്റി

ക്ഷേത്രോത്സവം ഭംഗിയാക്കുന്നതിനായി 501 അംഗ ഉത്സവ കമ്മറ്റിയും രൂപീകരിച്ചു. എം.ആര്‍. ഉല്ലാസ് (ചെയര്‍മാന്‍), സാബു കൊടൂര്‍ (ജനറല്‍ കണ്‍വീനര്‍), സിബി ചിന്നൂസ് (ജോയിന്റ് കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ യൂണിയന്‍ കമ്മറ്റിയംഗങ്ങള്‍, ക്ഷേത്രയോഗം കമ്മറ്റിയംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍, ഇടപ്പാടി ശാഖാ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.

2025 ലെ ഉത്സവസംബന്ധമായ ബജറ്റും കണക്കുകളും സതീഷ്മണി അവതരിപ്പിച്ചു. എന്‍.കെ. ലവന്‍ നന്ദി പറഞ്ഞു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments