നിര്‍ത്താതെയുള്ള മഴയില്‍ മറ്റക്കര വീണ്ടും മുങ്ങി. ഈ വര്‍ഷം മൂന്നാം തവണയാണ് മറ്റക്കരയില്‍ വലിയ വെള്ളപ്പൊക്കം വീണ്ടും ഉണ്ടാകുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഞായറാഴ്ച രാത്രിയില്‍ ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
മീനച്ചില്ലാറില്‍ 4 അടിക്ക് താഴെയായിരുന്നു വെള്ളത്തിന്റെ അളവ്. എന്നിട്ടും പന്നഗം തോട് നിറഞ്ഞ് മറ്റക്കര മുങ്ങിയതില്‍ തോടിന്റെ ഗതിയാണ് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പടിഞ്ഞാറെ പാലം, ചുവന്നപ്ലാവ്, തച്ചിലങ്ങാട്, നെല്ലിക്കുന്ന്, വാഴപ്പള്ളി ഭാഗങ്ങള്‍ എല്ലാം മുങ്ങി. പന്നഗം തോട്ടില്‍ നിന്ന് വെള്ളം ഒഴുകിപ്പോകാത്തതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് വീണ്ടും കാരണമാകുന്നത്. പെയ്തു വരുന്ന മഴവെള്ളത്തിന് ഒഴുകി പോകാന്‍ തോട്ടില്‍ സ്ഥലമില്ലാത്തതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നതെന്ന് പറയപ്പെടുന്നു.
തോട്ടിലെ തടയണകളുടെ അശാത്രീയത പരിഹരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തുടര്‍ച്ചയായ പ്രളയങ്ങള്‍ ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്ക് വിഷമമുണ്ട്.
സാധാരണ ഗതിയില്‍ മീനച്ചിലാറ് നിറഞ്ഞ് കിടക്കുമ്പോളായിരുന്നു പന്നഗം പെരുകുന്നത്. പക്ഷേ പന്നഗത്തില്‍ തടയണകളുടെ എണ്ണം കൂടിയതോടെ പെയ്ത്ത് വെള്ളം ഒഴുകി പോകാത്ത സ്ഥിതിയായി. നിരവധി അശാത്രീയ തടയണകളാണ് മറ്റക്കര ഭാഗത്ത് പന്നഗം തോട്ടില്‍ പണിതിരിക്കുന്നത്. ഇവയെല്ലാം ഒഴുക്കിനെ വളരെയധികം തടസ്സപ്പെടുത്തുന്നുണ്ട്. നിരവധി പരാതികള്‍ ഇത് സംബന്ധിച്ച് മന്ത്രിതലത്തില്‍ വരെ നല്‍കിയിട്ടുമുണ്ട്. പക്ഷേ തുടര്‍ നടപടികള്‍ എല്ലാം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
തോടിനു കുറുകെ പാലം പണിതിരിക്കുന്നത് വരെ അശാസ്ത്രീയമാണെന്ന് ആരോപണം ഉണ്ട്. ഇതിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും പരാതിയുണ്ട്. മണല്‍ - പാദുവ റോഡിലെ പടിഞ്ഞാറെ പാലത്തിന്റെ അവസ്ഥയും പ്രളയത്തിന് കാരണമാകുന്നുണ്ട്. ഉയരം കൂട്ടി പുതിയ പാലം വേണമെന്ന ആവശ്യം അധികാരികള്‍ കണ്ടില്ല എന്ന മട്ടാണ്. വീതി കുറഞ്ഞ തോട്ടില്‍ പാലം പണിയുമ്പോള്‍ രണ്ട് തൂണുകള്‍ വരെ എന്തിനാണ് തോട്ടില്‍ പണിയുന്നത് എന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
മണ്ണും ചെളിയും വാരിമാറ്റാത്തത് പ്രശ്നം
ആഴക്കുറവ് പരിഹരിക്കുന്നതിനും മണ്ണും ചെളിയും അടിഞ്ഞതും വാരി മാറ്റുന്നതിനും ഇതുവരെ നടപടിയില്ല. രാത്രികളില്‍ മിന്നല്‍ പ്രളയങ്ങള്‍ ഉണ്ടാകുന്നത് അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് പ്രദേശവാസി ശ്രീകാന്ത് മറ്റക്കര പറഞ്ഞു. തടയണകളുടെ അശാസ്ത്രീയ വശങ്ങള്‍ പരിഹരിക്കുന്നതിലൂടെ തോട്ടിലെ ഒഴുക്ക് ഒരു പരിധി വരെ ശരിയാക്കാന്‍ പറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മണ്ണും ചെളിയും വാരിമാറ്റാത്തത് പ്രശ്നം
ആഴക്കുറവ് പരിഹരിക്കുന്നതിനും മണ്ണും ചെളിയും അടിഞ്ഞതും വാരി മാറ്റുന്നതിനും ഇതുവരെ നടപടിയില്ല. രാത്രികളില്‍ മിന്നല്‍ പ്രളയങ്ങള്‍ ഉണ്ടാകുന്നത് അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് പ്രദേശവാസി ശ്രീകാന്ത് മറ്റക്കര പറഞ്ഞു. തടയണകളുടെ അശാസ്ത്രീയ വശങ്ങള്‍ പരിഹരിക്കുന്നതിലൂടെ തോട്ടിലെ ഒഴുക്ക് ഒരു പരിധി വരെ ശരിയാക്കാന്‍ പറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളം കയറുന്നതോടെ മറ്റക്കരയിലേക്ക് വഴിയടയുന്നു
വെള്ളം കയറുന്നതോടെ മറ്റക്കരയിലെ സഞ്ചാരമാര്‍ഗ്ഗങ്ങള്‍ കൂടി തടസ്സപ്പെടുകയാണ്. പന്നഗത്തിലെ തടയണകള്‍ പൊളിച്ചുമാറ്റി ആഴവും വീതിയും കൂട്ടി ഒഴുക്ക് സുഗമമാക്കണമെന്ന് പ്രദേശവാസി ഉണ്ണികൃഷ്ണന്‍ മറ്റക്കര ആവശ്യപ്പെട്ടു. നിരവധി പേരുടെ കൃഷി ഉള്‍പ്പെടെയുള്ളവ പ്രളയത്തില്‍ നശിച്ചതായി പറയുന്നു. മറ്റക്കര മനക്കുന്നത് മനു വാസുദേവന്‍ നായരുടെ വാഴ,റബ്ബര്‍, കാപ്പികൃഷികള്‍ എന്നിവ നശിച്ചിട്ടുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments