കാല്‍പത്തിയില്‍ വ്രണം പഴുത്ത് അവശനിലയില്‍ പാലാ ഓപ്പണ്‍ സ്റ്റേജ് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞയാളെ മരിയസദന്‍ ഏറ്റെടുത്തു.



കാല്‍പത്തിയില്‍ വ്രണം പഴുത്ത് പകുതി അടര്‍ന്നുപോയി അവശനിലയില്‍ പാലാ ഓപ്പണ്‍ സ്റ്റേജ് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ മേസ്തിരി തൊഴിലാളിയെ മരിയസദന്‍ അധികാരികളെത്തി ചികിത്സയ്ക്കായി മരിയസദനിലേക്ക് കൊണ്ടുപോയി.
 
 ഇന്നലെ വൈകിട്ട് 5.30 ഓടെ പുലിയന്നൂര്‍ മരോട്ടിക്കല്‍ ബിനു എം.ആര്‍. (60) എന്ന തൊഴിലാളിയെയാണ് മരിയസദന്‍ അധികൃതര്‍ എത്തി രക്ഷപെടുത്തിയത്. ഒരു വര്‍ഷം മുമ്പ് കാലില്‍ കല്ലുവീണതിനെ തുടര്‍ന്ന് ഈ ഭാഗത്ത് വ്രണമുണ്ടാവുകയും പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയുമായിരുന്നു തൊഴിലാളി. ഭാര്യയും മക്കളുമായി ഇയാള്‍ അടുപ്പത്തിലായിരുന്നില്ല. 
 
 
ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ വന്ന മറ്റൊരു തൊഴിലാളി മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് തന്നെയും ആശുപത്രിയില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നാണ് ബിനു പറയുന്നത്. 
 
ആരോ മരിയസദന്‍ സന്തോഷിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിഖില്‍ സെബാസ്റ്റ്യനും സംഘവും എത്തി തൊഴിലാളിയെ മരിയസദനിലേക്ക് മാറ്റുകയായിരുന്നു. ഇവിടുത്തെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ തൊഴിലാളിക്ക് വേണ്ട ചികിത്സ നല്‍കുമെന്ന് നിഖില്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments