കേരളത്തിലെ ഫാർമസിസ്റ്റുകൾ പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പം പ്രാപ്യരായ ഔഷധ വിദഗ്ധരാണ് ഫാർമസിസ്റ്റുകൾ. സമൂഹത്തിലെ ആരോഗ്യപരിരക്ഷാ പദ്ധതി മൂല്യവത്തായ പ്രഫഷണൽ സേവനം ആക്കി മാറ്റാനും സുരക്ഷിതമായ ഔഷധ ഉപയോഗത്തിന് കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം തന്നെ കടമയും ഉത്തരവാദിത്വങ്ങളും ഗൗരവമായി നിറവേറ്റി ആരോഗ്യ പുരോഗതിയിൽ ഫാർമസിസ്റ്റുകൾ നൽകുന്ന സേവനം മാതൃകാപരമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ്.എം.പി.
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന ലോക വിപത്തിനെ നേരിടുവാൻ ബോധവൽക്കരണ പരിപാടിയിൽ ഫാർമസിസ്റ്റുകൾ ഇടപെടൽ അനിവാര്യമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം പ്രതിനിധി സമ്മേളനം ഉത്ഘാടനം നിർവഹിച്ച് കൊണ്ട് എം.പി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഗലീലിയോ ജോർജ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.പ്രവീൺ, നവജി.ടി.വി, സുഹൈബ്.ടി, പ്രാക്കുളം സുരേഷ്, ജയൻ കൊറോത്ത്, സജിത്ത് കുമാർ.ടി, ടി.പി.രാജീവൻ, പ്രിയംവദ.പി, സുഭാഷ്.എൻ എന്നിവർ സാംസരിച്ചു.
ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികകൾ ആശുപത്രികളിൽ
നിർബന്ധമാക്കണം : -കെപിപിഎ
രോഗികൾക്ക് സാധ്യമായ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മരുന്നുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടെ തസ്തികകൾ മുഴുവൻ ആശുപത്രികളിലും സൃഷ്ടിക്കുന്നത് മൂലം പരിഹരിക്കാൻ കഴിയും. മരുന്നുകൾ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു, അവ എങ്ങനെ പരസ്പരം ഇടപഴകുന്നു, സാധ്യമായ പാർശ്വഫലങ്ങൾ എന്തൊക്കെയാണ് എന്നിവയെക്കുറിച്ച് രോഗികൾക്കും മറ്റ് ആരോഗ്യപരിപാലന വിദഗ്ധർക്കും വ്യക്തവും സംക്ഷിപ്തവുമായ ഉപദേശം നൽകാനും ക്ലിനിക്കൽ ഫാർമസിസ്റ്റിന് സാധിക്കും.
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്, ഈ വിപത്തിനെ നേരിടാൻ ക്ലിനിക്കൽ ഫാർമസിസ്റ്റിന്റെ സേവനം അനിവാര്യമാണ്. അമിതമായ മരുന്ന് ഉപയോഗവും അശാസ്ത്രീയ ഉപയോഗവും നേരിടാനും അനാവശ്യമായ മരുന്നു കുറിച്ച് നൽകുന്നതടക്കം ഉള്ള പ്രവർത്തനങ്ങളെ നേരിടാൻ ക്ലിനിക്കൽ ഫാർമസിസ്റ്റിനു സാധിക്കും.
പുതുതായി പ്രഖ്യാപിക്കപ്പെട്ട ഫാർമസിസ്റ്റുകളുടെ മിനിമം വേതന വിജ്ഞാപനത്തിൽ സർവീസ് വെയ്റ്റേജ് ഒഴിവാക്കപ്പെട്ടത് മൂലം വർഷങ്ങളായി ജോലിചെയ്യുന്ന ഫാർമസിസ്റ്റുകളെ സാരമായി ബാധിക്കുന്ന ഒന്നാണ് കൂടാതെ ഈ മേഖലയിലേയ്ക്ക് വരുന്ന പുതിയ ഫാർമസിസ്റ്റുകൾക്ക് ലഭിക്കുന്ന അതെ മിനിമം വേതനം മാത്രമേ ദീർഘ കാലമായി ഈ മേഖലയിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്കും ലഭിക്കൂ ഇതെല്ലാം ഉണ്ടാകുവാൻ കാരണം സർവ്വീസ് വെയ്റ്റേജ് ഒഴിവാക്കപ്പെട്ടതാണ്. എല്ലാം മിനിമം വേതന വിജ്ഞാപന ഉത്തരവുകളിലും ഉണ്ടാകുന്ന സർവ്വീസ് വെയ്റ്റേജ് ഫാർമസിസ്റ്റുകളുടെ മിനിമം വേതന ഉത്തരവിൽ ഒഴിവാക്കപ്പെട്ടത് പുനഃസ്ഥാപിക്കണം.
ഫാർമസിസ്റ്റുകൾക്ക് ഫാർമസി കൗൺസിലിൽ നിന്നും ലഭ്യമാവേണ്ട ഗുഡ് സ്റ്റാൻഡിങ്ങ് സർട്ടിഫിക്കറ്റ്, ഡാറ്റാഫ്ലോ , തത്കാൽ തുടങ്ങിയ സേവനങ്ങൾ ഒന്ന് മുതൽ മുന്ന് മാസം വരെ കാലതാമസം എടുത്തിട്ടാണ് ഫാർമസിസ്റ്റുകൾക്ക് ലഭിക്കുന്നത്. ഇതുമൂലം വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുന്ന നിരവധി ഫാർമസിസ്റ്റുകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കണം .
ഫാർമസിസ്റ്റുകൾക്ക് ലഭ്യമാവേണ്ട സേവനങ്ങൾ സമയ ബന്ധിതമായി ലഭ്യമാവാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ഔഷധ വില വർദ്ധന നീക്കം പിൻവലിക്കുക, ജീവൻ രക്ഷാ മരുന്നുകളുടെ നികുതികൾ പിൻവലിക്കുക, സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾക്ക് പെൻഷൻ പദ്ധതി ഏർപ്പെടുത്തുക.
എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പ്രതിനിധി സമ്മേളനം ഫ്രാൻസിസ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ഗലീലിയോ ജോർജ്ജ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.പ്രവീൺ, നവജി.ടി.വി, സുഹൈബ്.ടി, പ്രാക്കുളം സുരേഷ്, ജയൻ കൊറോത്ത്, സജിത്ത് കുമാർ.ടി, ടി.പി.രാജീവൻ, പ്രിയംവദ.പി,സുഭാഷ് എൻ എന്നിവർ സാംസരിച്ചു.
0 Comments