സർക്കാരിന്റെ കരുതലും കൈത്താങ്ങും പരിപാടി പ്രഹസനമായതിനാൽ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് പങ്കെടുക്കാതിരുന്നതെന്ന് മാണി സി.കാപ്പൻ എംഎൽഎ . കോടിക്കണക്കിന് രൂപ ചെലവഴിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസ്സിന്റെ തനിയാവർത്തനമാണ് ഈ പരിപാടി. ജനങ്ങളിൽ നിന്നും സ്വീകരിച്ച നിർദ്ദേശങ്ങൾക്കും പരാതികൾക്കും നാളിതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. കഴിഞ്ഞ മൂന്നര വർഷമായി പാലാ നിയോജക മണ്ഡലത്തോട് തികഞ്ഞ അവഗണനയാണ് ഇടതു സർക്കാർ കാണിക്കുന്നത് . പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും മുഴുവൻ പണവും അനുവദിച്ചിട്ടും നാളിതു വരെ പണി ആരംഭിച്ചിട്ടില്ല.ബഡ്ജറ്റിൽ പണം അനുവദിച്ചിരിക്കുന്ന അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന കെഎം മാണിയുടെ സ്വപ്ന പദ്ധതി പോലും നടപ്പാക്കാത്ത ജലവിഭവവകുപ്പ് മന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങൾ അപഹാസ്യമാണ്.
കെ.എം മാണിയുടെ പേരിട്ടിരിക്കുന്ന ജനറൽ ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരും ജീവനക്കാരും ഇല്ലെന്നും മരുന്നും സ്കാനിംഗ് മെഷിൻ ഉൾപ്പെടെ സജ്ജീകരിക്കണമെന്നും നിരവധി തവണ താൻ ആവശ്യപ്പെട്ടതാണ്.പ്രതിപക്ഷ എം.എ എൽ എ മാരുടെ മണ്ഡലത്തിലെ വികസന പദ്ധതികൾ അട്ടിമറിക്കുന്നവരാണ് കേന്ദ്രസർക്കാരിന്നെ കുറ്റം പറയുന്നത്. ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം ധൂർത്തടിക്കുന്ന സർക്കാർ , പ്രതിപക്ഷ എം.എൽ.എ മാരുടെ മണ്ഡലത്തെ പാടെ അവഗണിച്ചിട്ട് കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നു..താൻ എൽ.ഡി.എഫിൽ ആയിരുന്നപ്പോൾ സഹായിച്ചവർ തന്നെ ഉപദ്രവിക്കുന്നത് സങ്കടകരമാണ്. പ്രഖ്യാപനങ്ങൾ നടത്തുകയും മറുവശത്ത് പദ്ധതികൾ അട്ടിമറിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പലതും തുറന്നു പറയേണ്ടിവരുമെന്നും .മാണി സി .കാപ്പൻ പറഞ്ഞു.
0 Comments