92-ാം ശിവഗിരി തീര്‍ത്ഥാടനത്തിന് പദയാത്രയായി പോകാന്‍ മീനച്ചില്‍ യൂണിയനില്‍ നിന്ന് 92 പേര്‍! ഈ നമ്പര്‍ ഗുരുനിയോഗമാണെന്നാണ് മീനച്ചില്‍ യൂണിയന്‍ നേതാക്കളുടെ അഭിപ്രായം.
യൂണിയന്റെ നേതൃത്വത്തിലുള്ള പത്താമത് തീര്‍ത്ഥാടന പദയാത്രയാണ് ഇത്തവണ നടക്കുന്നത്. ഇതിന് മുമ്പെല്ലാം 40-നും 60-നും ഇടയ്ക്കായിരുന്നു പദയാത്രികരുടെ എണ്ണം. കഴിഞ്ഞവര്‍ഷം 42 പേരാണ് പങ്കെടുത്തത്. ഇത്തവണ ഇരട്ടിയിലധികം ആളുകളായി. ഇതില്‍ എണ്‍പതുകാര്‍ മുതല്‍ രണ്ട് വയസ്സുകാര്‍ വരെയുണ്ട്. ഇത്തവണ ഇടപ്പാടിയില്‍ നിന്ന് ശിവഗിരി വരെ നടക്കാന്‍ ഏഴ് കുട്ടികളുമുണ്ട്. എല്ലാവരും വഴിപാടിന്റെ ഭാഗമായാണ് പദയാത്രയില്‍ പങ്കെടുക്കുന്നത്.
ഈ വര്‍ഷവും മീനച്ചില്‍ യൂണിയന്‍ കമ്മറ്റിയംഗമായ രാമപുരം സി.റ്റി. രാജനാണ് പദയാത്രയുടെ ടീം ക്യാപ്റ്റന്‍. ഇന്നലെ വൈകിട്ട് പദയാത്രയില്‍ പങ്കെടുക്കുന്നവരുടെ യോഗം നടന്നു. ഓരോ സ്ഥലത്തും എത്തുന്നതും താമസിക്കുന്നതും മറ്റും സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ പദയാത്രികര്‍ക്ക് നല്‍കി. യോഗം മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പദയാത്ര ടീം ക്യാപ്റ്റന്‍ രാമപുരം സി.റ്റി. രാജന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. വൈസ് ചെയര്‍മാന്‍ സജീവ് വയല, യൂണിയന്‍ കമ്മറ്റിയംഗങ്ങളായ സാബു കൊടൂര്‍, സുധീഷ് ചെമ്പന്‍കുളം, അനീഷ് പുല്ലുവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആനന്ദഷണ്മുഖ ഭഗവാന്റെയും ഗുരുദേവന്റെയും നടയിലെ ദീപാരാധനയ്ക്ക് ശേഷം ഗുരുസോപാനത്തിങ്കല്‍ പദയാത്രികര്‍ക്ക് പീതാംബരദീക്ഷ നല്‍കി. മേല്‍ശാന്തി സനീഷ് വൈക്കം യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ കൈയ്യില്‍ മഞ്ഞചരട് കെട്ടിക്കൊടുത്തുകൊണ്ട് പീതാംബരദീക്ഷയ്ക്ക് തുടക്കം കുറിച്ചു. യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ്, പദയാത്ര ടീം ക്യാപ്റ്റന്‍ രാമപുരം സി.റ്റി. രാജന്‍, സജീവ് വയല, അനീഷ് പുല്ലുവേലില്‍, സാബു കൊടൂര്‍, സുധീഷ് ചെമ്പന്‍കുളം, സിബി ചിന്നൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments