ചങ്ങനാശേരി സി എം ഐ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സംഗവും ചെത്തിപ്പുഴ സാന്‍ജോ ഭവനാംഗവുമായ ഫാ. തോമസ് വെമ്പാല സി എം ഐ (90) അന്തരിച്ചു. സംസ്‌കാരം 30.12.2024 തിങ്കൾ ഉച്ചകഴിഞ്ഞ് 2.00 ന് മാന്നാനം സെന്റ് ജോസഫ് ആശ്രമ ദൈവാലയത്തില്‍.
എലികുളം വെമ്പാല പരേതരായ വി. ടി ജോസഫ്-ചിന്നമ്മ ജോസഫ് ദമ്പതികളുടെ മകനായി 1934 നവംബര്‍ 30 നാണ് ജനനം. 1962 മേയ് അഞ്ചിന് പൗരോഹിത്യം സ്വീകരിച്ചു.
കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദവും അമേരിക്കയില്‍ നിന്ന് ഇംഗ്ലിഷ് ലിറ്ററേച്ചറില്‍ ബിരുദാനന്തരബിരുദവും നേടിയ അദ്ദേഹം മൂന്ന് തവണ അമേരിക്കയില്‍ വിവിധ പള്ളികളില്‍ സേവനം അനുഷ്ഠിച്ചു.
സി എം ഐ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസിന്റെ വികർ പ്രൊവിൻഷ്യൾ, പ്രൊവിൻഷ്യൾ കൗൺസിലർ,
മാന്നാനം കെ. ഇ കോളജ് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, ബര്‍സാര്‍, മാന്നാനം സെന്റ് ജോസഫ്‌സ് പ്രസ് മാനേജര്‍, തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ആശ്രമാധിപൻ, മാന്നാനം കെ. ഇ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ച അദ്ദേഹം, 2013 മുതല്‍ ചെത്തിപ്പുഴ സാന്‍ജോ ഭവനില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സഹോദരങ്ങള്‍: ജോസഫ് വെമ്പാല, മാത്യു വെമ്പാല, പരേതനായ സെബാസ്റ്റ്യന്‍ വെമ്പാല, തങ്കമ്മ,
മേഴ്‌സി, സിസ്റ്റര്‍ തെക്ല (സുപ്പീരിയര്‍, ക്ലൂണി കോണ്‍വെന്റ് സേലം)
ഡോ. വി.ജെ. ഡൊമിനിക് (റിട്ട. പ്രഫ. എച്ച് കോളജ് തേവര),
അന്നമ്മ, ഡോ. സിറിയക് ജോസഫ് (സണ്ണി) (റിട്ട. പ്രഫ.കെ. ഇ കോളജ്, മാന്നാനം)
0 Comments