ഇന്ത്യൻ രാഷ്ട്രപതിമാരുടെ ഹോമിയോ ഡോക്ടറായിരുന്ന മുട്ടം വേലംകുന്നേൽ ഡോ.വി.ടി. അഗസ്റ്റിൻ (87) ന്യൂഡൽഹിയിൽ അന്തരിച്ചു. ഇന്ത്യയുടെ രാഷ്ട്രപതിമാരായ ആർ. വെങ്കിട്ടരാമൻ, ശങ്കർ ദയാൽ ശർമ്മ, കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ ഓണററി ഹോമിയോപ്പതി ഫിസിഷ്യനായി സേവനം ചെയ്തിരുന്നു.

സ്വന്തം ലേഖകൻ

 രാജ്യത്തെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഹോമിയോപ്പതിക് വിദഗ്ധനും ഉപദേഷ്ടാവും.സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഹോമിയോപ്പതിയുടെ ഡയറക്ടറും, മുൻ വൈസ് പ്രസിഡൻ്റുമായിരുന്നു. 

കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന നാഷണൽ ഹോമിയോപ്പതി ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനായും, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ ഹോമിയോപ്പതി അന്താരാഷ്ട്ര ഉപദേഷ്ടാവായും ഹോമിയോപ്പതി ഫാർമകോപ്പിയ കമ്മിറ്റിയുടെ ചെയർമാനായും ഡോ. അഗസ്റ്റിൻ പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി നെഹ്റു ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പ്രഫസറായിട്ടാണ് അദ്ദേഹം ഹോമിയോ മേഖലയിൽ പ്രവർത്തനം ആരംഭിച്ചത്. ഏറെ നാളായി ഡൽഹിയിലാണ് സ്ഥിരതാമസം.

ഭാരൃ: പരേതയായ റോസമ്മ നായ്ക്കംപറമ്പിൽ.
മക്കൾ: അനി, വിനി, ഡോ. ലതി, സുനിൽ. 
മരുമക്കൾ : ടോംസ് കൊല്ലപ്പളളിൽ, ടൈറ്റസ് മൂങ്ങാമാക്കൽ, ഷോജി മുണ്ടയ്ക്കൽ, ജിജു മൂലയിൽ. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (16.12.2004,തിങ്കളാഴ്ച)
രാവിലെ 11ന് ഡൽഹിയിലെ അളകനന്ദ ഹോളി സ്പിരിറ്റ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെൻറ് തോമസ് സെമിത്തേരിയിൽ.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments