ഉമാ മഹേശ്വരന്മാർ ഇന്ന് ഗ്രാമവീഥിയിൽ എഴുന്നള്ളും ....... ഏഴാച്ചേരികാവിന്‍പുറം ക്ഷേത്രത്തിലെ പ്രസിദ്ധമായ ദേശതാലപ്പൊലി ഘോഷയാത്ര ഇന്ന് വൈകിട്ട് 6.45 ന് ആരംഭിക്കും


ഉമാ മഹേശ്വരന്മാർ ഇന്ന് ഗ്രാമവീഥിയിൽ എഴുന്നള്ളും .......
ഏഴാച്ചേരികാവിന്‍പുറം ക്ഷേത്രത്തിലെ പ്രസിദ്ധമായ  ദേശതാലപ്പൊലി ഘോഷയാത്ര ഇന്ന് വൈകിട്ട് 6.45 ന് ആരംഭിക്കും

ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി - തിരുവാതിര മഹോത്സവ ഭാഗമായുള്ള   പ്രസിദ്ധമായ ദേശതാലപ്പൊലി ഘോഷയാത്ര ഇന്ന് വൈകിട്ട് 6.45 ന്  ആരംഭിക്കും. 

ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില്‍ നിന്നും തെക്ക് പാറപ്പറമ്പില്‍ നിന്നുമാണ് ഘോഷയാത്രകള്‍ ആരംഭിക്കുന്നത്. കേരളീയ വേഷം ധരിച്ച നൂറുകണക്കിന് വീട്ടമ്മമാരും  പെൺകുട്ടികളും ഉമാ മഹേശ്വരന്മാർക്കുള്ള വഴിപാട് സമർപ്പണമായി താലമെടുക്കും.... ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ഈ ദേശ താലപ്പൊലി ഘോഷയാത്രകൾ കാണാൻ നിരവധി ഭക്തരെത്താറുണ്ട്. 


നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളുമൊക്കെ അകമ്പടിയാക്കി എത്തുന്ന ദേശതാലപ്പൊലി ഘോഷയാത്രയ്ക്ക്
വഴിനീളെ ഭക്തർ  എതിരേൽപ്പേക്കും. 
കാവിന്‍പുറം ജംഗ്ഷനില്‍ താലപ്പൊലി ഘോഷയാത്രകള്‍ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ക്ഷേത്ര സന്നിധിയിലേക്ക് നീങ്ങും. 
ജംഗ്ഷനില്‍ 30-ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന മേളത്രയം നടക്കും. താലമെടുക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി താലപ്രസാദ ഉണ്ണിയപ്പം വിതരണം ചെയ്യും. 
8.30 ന് വെടിക്കെട്ട്, 8.45 ന് താലസദ്യ, 9 ന് കൊച്ചിന്‍ മന്‍സൂറിന്റെ ഗാനമേള എന്നിവയുമുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments