മനുനാദം@60 ഇന്ന് രാവിലെ 9 മുതല്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.


പ്രശസ്ത മൃദംഗവിദ്വാന്‍ തലനാട് മനുവിന്റെ ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷം - മനുനാദം@60 - ഇന്ന് രാവിലെ 9 മുതല്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. 
 
കഴിഞ്ഞ നാല് പതിറ്റാണ്ടായി മൃദംഗകലാകാരന്‍ എന്ന നിലയില്‍ കേരളമാകെ അറിയപ്പെടുന്ന മൃദംഗവിദ്വാനാണ് തലനാട് മനു.

ഇന്ന് രാവിലെ 9 ന് ഗുരുസ്മരണ നടക്കും. തുടര്‍ന്ന് തലനാട് മനുവിന്റെ ശിഷ്യന്‍മാര്‍ ചേര്‍ന്ന് മൃദംഗ ലയവിന്യാസം നടത്തും. 
 
രാവിലെ 10 ന് നെല്ലായി കെ. വിശ്വനാഥന്റെ വയലിന്‍ കച്ചേരി. 11.30 ന് നടക്കുന്ന ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷസമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പ്രൊഫ. പാറശ്ശാല രവി അധ്യക്ഷത വഹിക്കും. 

 
 
തന്റെ ഗുരുക്കന്‍മാര്‍ക്ക് തലനാട് മനു ദക്ഷിണ നല്‍കി ആദരിക്കും. ഫാ. തോമസ് വെടിക്കുന്നേല്‍, രോഹിണിഭായ് ഉണ്ണികൃഷ്ണന്‍, പ്രൊഫ. പൊന്‍കുന്നം രാമചന്ദ്രന്‍, വി. തങ്കപ്പന്‍, ശ്രീജിത്ത് നമ്പൂതിരി, ജയന്തന്‍ നമ്പൂതിരി, അഡ്വ. ലാല്‍ പുളിക്കക്കണ്ടം, കണ്ണന്‍ ശ്രീകൃഷ്ണവിലാസം, കയ്യൂര്‍ സുരേന്ദ്രന്‍, ഫാ. കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍, പ്രൊഫ. വൈക്കം പി.എസ്. വേണുഗോപാല്‍, പ്രൊഫ. കടനാട് വി.കെ. ഗോപി, മുല്ലക്കര സുഗുണന്‍, സുനില്‍കുമാര്‍ ഇടയാറ്റ്, ജിന്‍സ് ഗോപിനാഥ്, ഗൗതം മഹേഷ്, ജോജി വി.പി., അയ്യമ്പാറവിള കൃഷ്ണന്‍, കെ.ബി. അനീഷ് കുമാര്‍, ശിവപ്രസാദ് തുടങ്ങിയവര്‍ ആശംസകള്‍ നേരും. 
 
പ്രമുഖര്‍ ചേര്‍ന്ന് തലനാട് മനുവിനെ പൊന്നാട അണിയിച്ചാദരിക്കും. തുടര്‍ന്ന് സംഗീതാര്‍ച്ചനയുമുണ്ട്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments