പ്രശസ്ത മൃദംഗവിദ്വാന്‍ തലനാട് മനുവിന്റെ ഷഷ്ഠ്യബ്ദപൂര്‍ത്തി ആഘോഷം - മനുനാദം@60 - 22-ാം തീയതി ഞായറാഴ്ച പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തുമെന്ന് സംഘാടകര്‍ പാലാ പ്രസ്സ് ക്ലബിൽ പത്രസമ്മേളനത്തില്‍ അറിയിച്ചു......
കഴിഞ്ഞ നാല് പതിറ്റാണ്ടായി മൃദംഗകലാകാരന്‍ എന്ന നിലയില്‍ കേരളമാകെ അറിയപ്പെടുന്ന മൃദംഗവിദ്വാനാണ് തലനാട് മനു.
22-ന് രാവിലെ 9 ന് ഗുരുസ്മരണ നടക്കും. തുടര്‍ന്ന് തലനാട് മനുവിന്റെ ശിഷ്യന്‍മാര്‍ ചേര്‍ന്ന് മൃദംഗ ലയവിന്യാസം നടത്തും. രാവിലെ 10 ന് നെല്ലായി കെ. വിശ്വനാഥന്റെ വയലിന്‍ കച്ചേരി. 11.30 ന് നടക്കുന്ന ഷഷ്ഠ്യബ്ദപൂര്‍ത്തി ആഘോഷസമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
വീഡിയോ ഇവിടെ കാണാം 👇👇👇
പ്രൊഫ. പാറശ്ശാല രവി അധ്യക്ഷത വഹിക്കും. തന്റെ ഗുരുക്കന്‍മാര്‍ക്ക് തലനാട് മനു ദക്ഷിണ നല്‍കി ആദരിക്കും. ഫാ. തോമസ് വെടിക്കുന്നേല്‍, രോഹിണിഭായ് ഉണ്ണികൃഷ്ണന്‍, പ്രൊഫ. പൊന്‍കുന്നം രാമചന്ദ്രന്‍, വി. തങ്കപ്പന്‍, ശ്രീജിത്ത് നമ്പൂതിരി, ജയന്തന്‍ നമ്പൂതിരി, അഡ്വ. ലാല്‍ പുളിക്കക്കണ്ടം, കണ്ണന്‍ ശ്രീകൃഷ്ണവിലാസം, കയ്യൂര്‍ സുരേന്ദ്രന്‍, ഫാ. കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍, പ്രൊഫ. വൈക്കം പി.എസ്. വേണുഗോപാല്‍, പ്രൊഫ. കടനാട് വി.കെ. ഗോപി, മുല്ലക്കര സുഗുണന്‍, സുനില്‍കുമാര്‍ ഇടയാറ്റ്, ജിന്‍സ് ഗോപിനാഥ്, ഗൗതം മഹേഷ്, ജോജി വി.പി., അയ്യമ്പാറവിള കൃഷ്ണന്‍, കെ.ബി. അനീഷ് കുമാര്‍, ശിവപ്രസാദ് തുടങ്ങിയവര്‍ ആശംസകള്‍ നേരും. തുടങ്ങിയവര്‍ ആശംസകള്‍ നേരും. പ്രമുഖര്‍ ചേര്‍ന്ന് തലനാട് മനുവിനെ പൊന്നാട അണിയിച്ചാദരിക്കും. തുടര്‍ന്ന് സംഗീതാര്‍ച്ചനയുമുണ്ട്.
തലനാട് നെല്ലിയേക്കുന്നേല്‍ കുടുംബത്തില്‍ എന്‍.ഡി. മാത്യു - ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് തലനാട് മനു.
തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ നിന്നും മൃദംഗത്തില്‍ ഒന്നാം ക്ലാസോടെ ഗാനഭൂഷണം പാസായി. 1991 ല്‍ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനപ്രവീണയും പാസായി. പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ അധ്യാപകനായിരുന്നു. മാവേലിക്കര വേലിക്കുട്ടി നായര്‍, പാറശ്ശാല രവി, വൈക്കം പി.എസ്. വേണുഗോപാല്‍, കടനാട് വി.കെ. ഗോപി എന്നിവരുടെ ശിഷ്യനാണ്. കേരളത്തിലും പുറത്തും അറിയപ്പെടുന്ന സംഗീതജ്ഞരുടെ കച്ചേരികള്‍ക്കെല്ലാം മൃദംഗത്തില്‍ പക്കമൊരുക്കിയിട്ടുണ്ട്. ആകാശവാണി ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. 2024 ലെ കേരള കൗമുദി പുരസ്‌കാരം, പാലാ മുരിക്കുംപുഴ ദേവിക്ഷേത്രത്തിന്റെ മൃദംഗശീരോമണി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഗീത അധ്യാപിക ജയ മനുവാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ആദിത്യ മനു, ആദിഷ് മനു എന്നിവര്‍ മക്കളാണ്.
പത്രസമ്മേളനത്തില്‍ കെ.ബി. അനീഷ് കുമാര്‍, ബിജു മൂന്നാനപ്പള്ളി, സുബിന്‍ തിടനാട്, എന്നിവരോടൊപ്പം തലനാട് മനുവും പങ്കെടുത്തു.
0 Comments