പ്രായമേറിയവര്‍ മനസ്സിനും ശരീരത്തിനും സന്തോഷം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകണം...... സഫലം 55 പ്ലസ് ന്യൂ ഇയര്‍ ആഘോഷിച്ചു.



പ്രായമേറിയവര്‍ ഏതെങ്കിലും തരത്തില്‍ മനസ്സിനും ശരീരത്തിനും സന്തോഷം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കേണ്ടത് അനിവാര്യമാണെന്ന് പാലാ ഡി.വൈ.എസ്.പി. കെ. സദന്‍ പറഞ്ഞു.
 
 ഇക്കാര്യത്തില്‍ പ്രായമേറിയവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സഫലം 55 പ്ലസ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം തുടര്‍ന്നു.

ഭരണങ്ങാനം ഓശാന മൗണ്ടില്‍ സഫലം 55 പ്ലസ് സംഘടിപ്പിച്ച ന്യൂ ഇയര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമൂഹമാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തില്‍ ഇതുവഴിയുള്ള നിരവധി തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഉദാഹരണ സഹിതം ഡി.വൈ.എസ്.പി. കെ. സദന്‍ ചൂണ്ടിക്കാട്ടി.  സഫലം പ്രസിഡന്റ് എം.എസ്. ശശിധരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സിനി ആര്‍ടിസ്റ്റ് ഹരി നമ്പൂതിരി, ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ്ജ് കള്ളിവയലില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. 
 
ഡി.വൈ.എസ്.പി. കെ. സദന്‍, അതിഥികളായ ഹരി നമ്പൂതിരി, ജോര്‍ജ്ജ് കള്ളിവയലില്‍, വി.എം. അബ്ദുള്ളഖാന്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് മജീഷ്യന്‍ കണ്ണന്‍മോന്‍ അവതരിപ്പിച്ച മെന്റലിസം ഷോയും ശ്രദ്ധേയമായി. അരങ്ങുണര്‍ത്തല്‍, അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയുമുണ്ടായിരുന്നു. സെക്രട്ടറി വി.എം. അബ്ദുള്ളഖാന്‍,സുഷമ രവീന്ദ്രന്‍,രവി പുലിയന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments